വീണ്ടുമൊരു ‘ഹൃദയം’ മാജിക്ക്; ചിത്രത്തിന്റെ ഒറിജിനൽ സ്‌കോർ റിലീസ് ചെയ്തു

April 1, 2022

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ഈ അടുത്ത കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഗാനങ്ങളായിരുന്നു ഹൃദയത്തിലേത്. ഇപ്പോൾ ചിത്രത്തിന്റെ ഒറിജിനൽ സ്കോർ പുറത്തിറങ്ങിയിരിക്കുകയാണ്. തിങ്ക് മ്യൂസിക്കാണ് ഒറിജിനൽ സ്കോർ റിലീസ് ചെയ്തിരിക്കുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Read More: “തുമ്പി തുമ്പി, തുള്ളാൻ വായോ…”; പ്രേക്ഷകരുടെ മനസ്സ് നിറച്ച ആലാപനവുമായി വീണ്ടും മിയക്കുട്ടി

ജനുവരി 21നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.

തിയേറ്ററുകളിൽ ആവേശമായി മാറിയ ഹൃദയം പിന്നീട് ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഓൺലൈനായി റിലീസായത്. ഫെബ്രുവരി 18 മുതല്‍ ഹൃദയം ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു.

Story Highlights: Hridayam original score release