കീമോതെറാപ്പിക്ക് ഇടയിൽ ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന യുവാവ്- പ്രചോദനമായൊരു ജീവിതം
ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇത്തരം കാഴ്ചകൾക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോൾ അർഷ് നന്ദൻ പ്രസാദ് എന്ന വ്യക്തി ഇങ്ങനെ ആളുകളിലേക്ക് മുന്നോട്ട് പോകാനുള്ള ഊർജം പകരുകയാണ്.
അർഷ് നന്ദൻ പ്രസാദ് ക്യാൻസറിനോട് പോരാടുന്ന ഒരു വ്യക്തിയാണ്, പക്ഷേ അദ്ദേഹം ആ രോഗത്തിന്റെ തളർച്ചയിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാണ്. കാരണം അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളിൽ വളരെയേറെ ശ്രദ്ധേയമായ പോസ്റ്റിൽ, ഒരു ബെഡ് ടേബിളിൽ ലാപ്ടോപ്പുമായി ഇരിക്കുന്ന ഈ വ്യക്തി ഒരു അഭിമുഖ കോളിൽ പങ്കെടുക്കുകയാണ്. ഒറ്റകാഴ്ച്ചയിൽ സാധാരണ പോലെ തോന്നും. എന്ന ഈ കിടക്ക ഒരു ആശുപത്രിയിലാണ് ഉള്ളത്, ചിത്രത്തിലുള്ള മനുഷ്യൻ കീമോതെറാപ്പിക്കിടയിലാണ് അഭിമുഖ കോളിൽ പങ്കെടുക്കുന്നത്.
‘ഇന്റർവ്യൂകളിൽ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുകയും എന്നാൽ ജീവിതത്തിൽ നിങ്ങൾ ഒരു പരുക്കൻ ഭാഗത്തിലൂടെ കടന്നുപോകുന്നു എന്ന വസ്തുത കാരണം തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ.. അഭിമുഖം ചെയ്യുന്നവരുടെ ഭാവങ്ങളിൽ മാറ്റം ഞാൻ കാണുന്നു, എനിക്ക് നിങ്ങളുടെ സഹതാപം ആവശ്യമില്ല!! എന്നെത്തന്നെ തെളിയിക്കാൻ ഞാൻ ഇവിടെയുണ്ട്. എന്റെ കീമോതെറാപ്പി സെഷനുകൾക്കിടയിൽ ഞാൻ ഒരു അഭിമുഖം നൽകുന്ന സമീപകാല ചിത്രം’- ഇദ്ദേഹം കുറിക്കുന്നു.
Read Also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം
നൂറുകണക്കിനാളുകൾ ഇദ്ദേഹത്തിന് പിന്തുണയുമായി എത്തി. അപ്ലൈഡ് ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ സിഇഒയും സ്ഥാപകനുമായ നിലേഷ് സത്പുട്ടിൽ ഉടൻ തന്നെ ഒരു ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘ഹായ് അർഷ്! നിങ്ങൾ ഒരു പോരാളിയാണ്. നിങ്ങളുടെ ചികിത്സയ്ക്കിടെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത് നിർത്തുക. ഞാൻ നിങ്ങളുടെ യോഗ്യതാപത്രങ്ങൾ പരിശോധിച്ചു, അവ വളരെ ശക്തമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളോടൊപ്പം ചേരാം. അഭിമുഖം ഉണ്ടാകില്ല’- സത്പുട്ട് കുറിക്കുന്നു.
Story highlights- Man sits for job interview during chemo