എം സി ജോസഫൈൻ അന്തരിച്ചു

April 10, 2022

സി പി ഐ എം കേന്ദ്ര കമ്മിറ്റിയം​ഗം എം സി ജോസഫൈൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂരിലെ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി പി ഐ എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം.

ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Story highlights; MC Josephine passes away