‘കാതോട് കാതോരം..’ -ഈണത്തിൽ പാടി മേഘ്‌നക്കുട്ടി

April 25, 2022

സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ജനപ്രിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. രണ്ടു സീസണുകളിലായി നിരവധി കഴിവുറ്റ ഗായകരെ പിന്നണി ഗാനരംഗത്തേക്ക് സമ്മാനിക്കാൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന് സാധിച്ചു. കുഞ്ഞു ഗായകരിലെ സർഗ്ഗ പ്രതിഭ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഷോയ്ക്ക് പ്രായഭേദമില്ലാതെ ആസ്വാദകരുമുണ്ട്. പാട്ടിലൂടെ മാത്രമല്ല പാട്ടുവേദിയിലെ കുരുന്നുകൾ ജനഹൃദയങ്ങളിൽ ചേക്കേറിയത്. രസകരമായ സംഭാഷണങ്ങളിലൂടെയും ഇതര കഴിവുകളിലൂടെയും അവർ കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ വസന്തം വിടർത്തിക്കഴിഞ്ഞു.

പാട്ടുവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മേഘ്‌ന സുമേഷ്. ഓഡിഷൻ മുതൽതന്നെ മത്സരവേദിയിലെ ശ്രദ്ധേയ സാന്നിധ്യമാകാൻ മേഘ്‌നയ്ക്ക് സാധിച്ചു. മേഘ്‌നയും വിധികർത്താക്കളിൽ ഒരാളായ ഗായകൻ എം ജി ശ്രീകുമാറുമായുള്ള സംഭാഷണങ്ങൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. മേഘ്‌നയുടെ എപ്പിസോഡുകൾക്ക് യൂട്യുബിലും വളരെയധികം ആരാധകരുണ്ട്. ഇപ്പോഴിതാ, മലയാളികൾക്ക് എന്നെന്നും ഗൃഹാതുരത സമ്മാനിക്കുന്ന മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മേഘ്‌നക്കുട്ടി. ‘കാതോട് കാതോരം..’ എന്ന ഗാനമാണ് മേഘ്‌ന ആലപിക്കുന്നത്.

‘കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തിൽ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ..’

Read Also: നീയറിഞ്ഞോ മേലെ മാനത്ത്… പ്രേം നസീറിന്റെ ക്ഷണം സ്വീകരിച്ച് വേദിയിൽ പാട്ടുപാടി മോഹൻലാലും എംജി ശ്രീകുമാറും- അപൂർവ വിഡിയോ

കാതോട് കാതോരം എന്ന സിനിമയിലെ ഗാനമാണിത്. ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് ഭരതനാണ് ഈണം പകർന്നിരിക്കുന്നത്. ലതിക ഗാനം ആലപിച്ചിരിക്കുന്നു. പാട്ടിനൊപ്പം കുസൃതിയും കുറുമ്പുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മേഘ്‌ന സുമേഷ്. രസകരമായ സംസാരമാണ് പ്രേക്ഷകർക്കിടയിൽ മേഘ്‌നയെ ഇത്രയും ജനപ്രിയയാക്കിയത്. ഏതുചോദ്യത്തിനും ഈ മിടുക്കിയുടെ കയ്യിൽ ഉത്തരമുണ്ടാകും. ഓരോ പാട്ടിനൊപ്പവും ഇങ്ങനെയുള്ള ഹൃദ്യ നിമിഷങ്ങൾ മേഘ്‌ന സമ്മാനിക്കാറുണ്ട്.

Story highlights- mekhna sumesh’s amazing rendition