‘എന്റെ ‘ഓർമണെന്റ്‌സ്’ ഒക്കെ എങ്ങനുണ്ട്?’- പാട്ടുവേദിയിൽ പൊട്ടിച്ചിരി വിതറി മിയക്കുട്ടി

April 27, 2022

ഫ്‌ളവേഴ്ജ്‌സ് ടോപ് സിംഗറിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് മിയ എസ്സ മെഹക്ക് അഥവാ മിയക്കുട്ടി. സ്റ്റേജിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് പുറമേ, സോഷ്യൽ മീഡിയയിലും ഈ കുഞ്ഞു ഗായികയ്ക്ക് വലിയ ആരാധകരുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു പ്രകടനവുമായി പാട്ടുവേദിയിലേക്ക് എത്തിയിരിക്കുകയാണ് ഈ കുഞ്ഞുമിടുക്കി. പാട്ടിനൊപ്പം ശ്രദ്ധേയമാകുകയാണ് ഈ മിടുക്കിയുടെ സംസാരവും.

 പാട്ടുകൾ പാടുമ്പോൾ അക്ഷരങ്ങൾക്ക് കൃത്യത ഉണ്ടെങ്കിലും സംസാരിക്കുമ്പോൾ മിയക്കുട്ടിക്ക് വാക്കുകളൊക്കെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോകും. അതുകൊണ്ടു തന്നെ മിയയെക്കൊണ്ട് സംസാരിപ്പിക്കാൻ ജഡ്ജസ് പരമാവധി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, എന്റെ ‘ഓർമണെന്റ്‌സ്’ ഒക്കെ എങ്ങനുണ്ട്?’ എന്ന ചോദ്യവുമായാണ് ഈ മിടുക്കി എത്തിയിരിക്കുന്നത്. പാട്ടിനായോ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെക്കുറിച്ചാണ് മിയ ചോദിക്കുന്നത്.

പാട്ടുവേദിയിലെ ടോപ് ബാൻഡിനെ ‘ഓക്കസ്രാ’ എന്നും ലിറിക്സിന് റിലിക്സ് എന്നും അലോവേരയ്ക്ക് ആരോവേല എന്നുമൊക്കെ പറയുന്നത് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മിയ.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2 ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയമായി മാറിയത്. ഒട്ടേറെ കുരുന്നു പാട്ടുകാർ പ്രേക്ഷകരുടെ ഇഷ്ടവും നേടി. ആലാപനത്തിന്റെ ടെൻഷനൊന്നുമില്ലാതെ ഇവർ കുസൃതി നിറഞ്ഞ കഥകളുമായി പ്രേക്ഷക മനസുകളിൽ ഇടംനേടി കഴിഞ്ഞു.

Story highlights- miah mehak’s funny conversation