‘അവളുടെ പുഞ്ചിരി, എന്റേതും’- കണ്മണിക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് മുക്ത
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. പത്താം വളവ് എന്ന ചിത്രത്തിലൂടെ കിയാര എന്ന കണ്മണി അഭിനയ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള സ്നേഹംനിറഞ്ഞൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മുക്ത. അവൾ പുഞ്ചിരിക്കുമ്പോൾ ഞാനും ചിരിക്കുന്നു..’ എന്ന കുറിപ്പിനൊപ്പമാണ് മുക്ത കൺമണിയുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിഷ്കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്മണിയുടെ സംസാരരീതി ഏറെ രസകരമാണ്. മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി.
read Also: തൃശൂരിൽ നിന്നും ഗ്രാമി പുരസ്കാരവേദിയിലേക്ക്; ഇത് മനോജ് ജോർജിന്റെ രണ്ടാം ഗ്രാമി അവാർഡ്
അതേസമയം, ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്.
Story highlights- muktha and kanmanikutty’s cute moments