ഷാരൂഖ് ഖാന്റെ നായികയായി നയൻ‌താര; ആറ്റ്‌ലി ചിത്രത്തിന് തുടക്കമായി

April 9, 2022

തമിഴ് സംവിധായകൻ ആറ്റ്‌ലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന തിരക്കിലാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ നയൻതാര ഇപ്പോൾ മുംബൈയിലാണെന്നതാണ് പുതിയ വാർത്ത.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നത്. ഷാരൂഖ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നടി പ്രിയാ മണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

കൂടാതെ തമിഴിലെ മുൻനിര കോമഡി താരം യോഗി ബാബുവും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യോഗി ബാബുവും പ്രിയാമണിയും ഷാരൂഖിനൊപ്പം ചെന്നൈ എക്സ്പ്രസിൽ ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ അഭിനേതാക്കളായ സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Read Also: ‘ഇതൊരു അപൂർവ ജന്മം തന്നെയാണ്’; മേഘ്നകുട്ടിയെ വാനോളം പുകഴ്ത്തി പാട്ട് വേദി..

വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം നടക്കുമ്പോൾ സംവിധായകൻ ആറ്റ്‌ലിയും ഷാരൂഖ് ഖാനും പരസ്പരം കണ്ടിരുന്നു. അന്നു മുതലാണ് ഇരുവരും ഒരു ചിത്രത്തിനായി കൈകോർക്കാൻ ആലോചിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കുകയാണ്.

Story highlights- Nayanthara resumes shooting for Atlee-Shah Rukh Khan film