ഒന്നാം സ്ഥാനക്കാരാവാൻ സഞ്ജുവിന്റെ രാജസ്ഥാൻ; എതിരാളികൾ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്
ഇന്ന് രാത്രി 7.30 യ്ക്ക് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ സീസണിലെ ഏഴാമത്തെ മത്സരത്തിനാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെയാണ് ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ നേരിടുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള സുവർണാവസരമാണ് രാജസ്ഥാനുള്ളത്.
ഇന്ത്യൻ ടീമിലെ യുവ വിക്കറ്റ് കീപ്പർമാരായ ബാറ്റ്സ്മാൻമാരാണ് ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളെയും നയിക്കുന്നത്. 6 കളികളിൽ നിന്ന് 4 വിജയങ്ങളാണ് രാജസ്ഥാനുള്ളത്. അതേ സമയം 6 മത്സരങ്ങളിൽ 3 ജയങ്ങളും 3 തോൽവിയുമാണ് ഡൽഹി ക്യാപിറ്റൽസിനുള്ളത്. മികച്ച ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ തീ പാറുമെന്നുറപ്പാണ്.
ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയിട്ടുള്ള ജോസ് ബട്ലർ തന്നെയാണ് രാജസ്ഥാനെ മുന്നിൽ നിന്ന് നയിക്കുന്നത്. ഓറഞ്ച് ക്യാപ്പിനുടമ കൂടിയായ ബട്ലർ ഏതൊരു ബൗളിംഗ് നിരയുടെയും പേടിസ്വപ്നം കൂടിയാണ്. നായകനായ സഞ്ജു സാംസണും അവസാന ഓവറുകളിൽ കൊടുങ്കാറ്റായി മാറാറുള്ള ഷിംറോൺ ഹെറ്റ്മയറും രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷകൾ ചുമലിലേറ്റിയവരാണ്.
കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കടക്കം 4 വിക്കറ്റുകൾ നേടി രാജസ്ഥാന്റെ വിജയശിൽപിയായി മാറിയ യുസ്വേന്ദ്ര ചാഹലാണ് രാജസ്ഥാൻ ബൗളിംഗ് മുന്നിൽ നിന്ന് നയിക്കുന്നത്. ചാഹലിന് മികച്ച പിന്തുണയുമായി ട്രെന്റ് ബോൾട്ട് കൂടി ചേരുമ്പോൾ ഏതൊരു ടീമിന്റെ ബാറ്റിംഗ് നിരയിലും കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ളൊരു ബൗളിംഗ് നിരയായി മാറിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
Read More: നാഗവല്ലിയും സേതുരാമയ്യരും കണ്ടുമുട്ടിയപ്പോൾ- കൂടികാഴ്ച്ചയുടെ വിഡിയോ പങ്കുവെച്ച് മമ്മൂട്ടി
അതേ സമയം ഡേവിഡ് വാര്ണര്-പൃഥ്വി ഷാ ഓപ്പണിങ് സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷകളത്രയും.കഴിഞ്ഞ 4 കളികളിൽ 27 ഓവറോളം ഗ്രൗണ്ടിൽ തുടർന്ന ഈ സഖ്യം 293 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ ബൗളർമാർക്ക് വലിയ തലവേദനയാവാൻ ഈ സഖ്യത്തിന് കഴിയുമെന്നാണ് ഡൽഹിയുടെ പ്രതീക്ഷകൾ.
Story Highlights: Rajasthan vs delhi ipl match