ബോളിവുഡിൽ ഇനി കല്യാണമേളം; ആലിയ- രൺബീർ വിവാഹ ഒരുക്കങ്ങൾ തുടങ്ങി…

April 9, 2022

ബോളിവുഡിൽ ഇനി കല്യാണമേളം… സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ആലിയ ഭട്ടും രൺബീർ കബൂറും വിവാഹിതരാകുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞതുമുതൽ ആരാധകർ കാത്തിരിക്കുന്നത് ഇവരുടെ വിവാഹത്തിനായാണ്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഏപ്രിൽ 14 ന് ആയിരിക്കും ആലിയ- രൺബീർ വിവാഹം. 13 മുതൽ 17 വരെയായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക.

അതേസമയം ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി മുൻനിര താരങ്ങളും അടുത്ത ബന്ധുക്കളും അടക്കം 450 ഓളം പേർ മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആയിരിക്കും ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, കത്രീന കൈഫ്, അനുഷ്‌ക ശർമ്മ തുടങ്ങിയ താരങ്ങൾക്കൊക്കെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത് സഭ്യ സാച്ചി ആയിരുന്നു.

ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ റഷി കപൂറിന്റെ മകനാണ് രൺബീർ കബൂർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും ചലച്ചിത്രതാരം സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. 2018 മുതലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പുറത്തുവരുന്നത്. അന്ന് മുതൽ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

Read also: ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കി, കോട്ടും സ്യൂട്ടുമണിഞ്ഞ് തെരുവിൽ തട്ടുകട നടത്തി യുവാവ്; മാതൃകയാണ് ഈ 22 കാരൻ

ആലിയയും രൺബീറും ഒന്നിച്ചഭിനയിച്ച ബ്രഹ്മസ്ത എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്‌. അതേസമയം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ തെലുങ്ക് ചിത്രമായ ആർ ആർ ആർ ആണ് ആലിയയുടേതായി അവസാനം തിയേറ്ററിൽ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. സഞ്ജുവാണ് രൺബീർ കപൂറിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.

Story highlights: Ranbir Kapoor Alia Bhatt wedding