‘ഇതാ, ആർക്കും ചെയ്യാവുന്ന ഒരു കുഞ്ഞ് എക്സർസൈസ്’- വിഡിയോ പങ്കുവെച്ച് ശോഭന
എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിനു മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്.
ശോഭനയുടെ വേരുകൾ നൃത്തത്തിൽ നിന്ന് പിന്തുടർന്നതാണെങ്കിലും ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ അഭിനേതാവായാണ് പ്രേക്ഷകർ അന്നും ഇന്നും ശോഭനയെ തിരിച്ചറിയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശോഭന എപ്പോഴും നൃത്തത്തിനായി ജീവിക്കുന്ന വ്യക്തിയാണ്.
നൃത്തത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ശോഭന അതിനായി കണ്ടെത്തിയ മാർഗമാണ് സമൂഹമാധ്യമങ്ങൾ. ഇൻസ്റ്റാഗ്രാമിൽ സജീവമായ ശോഭന നിരവധി നൃത്ത വിഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നർത്തകർക്ക് മാത്രമല്ല, എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു കുഞ്ഞു വ്യായാമവുമായി എത്തിയിരിക്കുകയാണ് നടി.
നൃത്തത്തിന്റെ താളങ്ങൾ പാടി കയ്യിൽ താളം പിടിക്കുകയാണ് ശോഭന. ഒരു പ്രത്യേക രീതിയിലുള്ള താളംപിടിക്കൽ വിരലുകൾക്ക് മികച്ചൊരു വ്യായാമം തന്നെയാണ്. നൃത്തത്തിലൂടെ ആരോഗ്യത്തിലും ശ്രദ്ധചെലുത്താൻ പഠിപ്പിക്കുകയാണ് ശോഭന.
അതേസമയം, ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ് സിനിമകളിൽ സജീവമായിരുന്നു ശോഭന. മലയാളത്തിലും തമിഴിലുമായി നല്ല സിനിമകളുടെ ബാഹുല്യം ഉണ്ടായിരുന്നതിനാൽ എൺപതുകളിൽ എല്ലാവരുടെയും എന്നത്തേയും ഇന്നത്തെയും സ്വപ്നലോകമായ ബോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ ശോഭന ആഗ്രഹിച്ചിരുന്നില്ല. മാധുരി ദീക്ഷിതിന്റെ ഒരു സിനിമ കണ്ടപ്പോൾ തനിക്ക് ആ വേഷം ചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നും അല്ലാതെ ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല എന്നും നടി വളരെമുമ്പ് തന്നെ പങ്കുവെച്ചിരുന്നു. പിന്നീട് മൂന്നു ഹിന്ദി സിനിമകളിൽ നടി അഭിനയിച്ചു.
Read Also: ‘എന്റെ അനിയത്തിപ്രാവുകൾ’- സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ
ഇപ്പോൾ ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത സ്കൂളുമായി സജീവമായിരിക്കുന്ന ശോഭന, മലയാള സിനിമയിലേക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
Story highlights- shobhana shares simple hand exercise