‘ശ്രേയക്കുട്ടി ആ പാട്ടൊന്നു പാടുമോ’ എന്ന് മേഘ്‌നക്കുട്ടി- പാട്ടുവേദിയിൽ പ്രിയഗാനം വീണ്ടും പാടി ശ്രേയ

April 14, 2022

ആലാപനമാധുര്യം കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ കുഞ്ഞു ഗായികയാണ് ശ്രേയ ജയദീപ്. നിറപുഞ്ചിരിയും നിഷ്‌കളങ്കത നിറഞ്ഞ സംസാരവുമായി പ്രേക്ഷകമനം കവര്‍ന്ന ചലച്ചിത്രതാരവും അവതാരകയുമായ മീനാക്ഷിയും ശ്രേയയും അടുത്ത സുഹൃത്തുക്കളാണ്. ഫ്‌ളവേഴ്‌സ് മ്യൂസിക് ഉത്സവ വേദിയിൽ പാട്ടിന്റെ വർണ്ണപ്രപഞ്ചത്തിനൊപ്പം പങ്കാളിയായിരിക്കുകയാണ് ഇപ്പോൾ ശ്രേയയും.

ശ്രേയയെ മലയാളികൾ നെഞ്ചിലേറ്റിയത് മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിലൂടെയാണ്. അന്ന് കൊഞ്ചൽ ശബ്ദത്തിൽ പാടിയ ആ ഗാനം ശ്രേയ മലയാളികൾക്കായി വീണ്ടും ആലപിച്ചിരിക്കുകയാണ്.

റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയം നേടിയ ഗായികയാണ് ശ്രേയ ജയദീപ്. എട്ടാം വയസ്സിലാണ് ശ്രേയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ പങ്കെടുത്തത്. ഇപ്പോള്‍ മലയാളത്തിലെ പിന്നണി ഗായികമാരുടെ നിരയിലേക്ക് ശ്രേയ എത്തിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ശ്രേയ ഇടയ്ക്കിടയ്ക്ക് കവർ‍ ഗാനങ്ങളുമായി എത്താറുണ്ട്.

ശ്രേയ മൂന്നു വയസ്സു മുതൽ സംഗീതം പഠിക്കുന്നുണ്ട്. ‘വീപ്പിംഗ് ബോയ്” എന്ന ചിത്രത്തിനു വേണ്ടി പാടിയായിരുന്നു സിനിമയിൽ തുടക്കമിട്ടത്. അമർ അക്ബർ അന്തോണിയിലെ ‘എന്നോ ഞാനെന്‍റെ’ എന്നു തുടങ്ങുന്ന ഗാനവും മോഹൻലാൽ ചിത്രം ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും ഏറെ ശ്രദ്ധേയമായി.

Read Also: സ്കർട്ടണിഞ്ഞ് ന്യൂയോർക്ക് തെരുവിൽ അതിമനോഹരമായ നൃത്തവുമായി ചെറുപ്പക്കാരൻ- കൈയടി നേടിയ പ്രകടനം

അതേസമയം, രസകരമായ നിമിഷങ്ങൾ പിറക്കുന്ന വേദിയാണ് ടോപ് സിംഗർ സീസൺ 2. ടോപ് സിംഗറിൽ മത്സരാവേശം കൂടിയുണ്ടെങ്കിലും മ്യൂസിക് ഉത്സവിൽ അങ്ങനെയല്ല. സിനിമ താരങ്ങൾ അതിഥികളായി എത്തുന്ന മ്യൂസിക് ഉത്സവ പേര് പോലെത്തന്നെ ആഘോഷങ്ങളുടെ വേദിയാണ്. പാട്ടും നൃത്തവും ആഘോഷങ്ങളുമൊക്കെയായി നിറയുന്ന വേദിയിൽ കോമഡിക്കും കുറവില്ല.

Story highlights- shreya jayadeep in music ulsav