“ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ..”; പാട്ട് വേദിയെ ഇളക്കിമറിച്ച് ശ്രീഹരിയുടെ ഗാനം
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
പാട്ട് വേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകൻ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച എക്കാലത്തെയും മികച്ച ഒരു ഗാനവുമായാണ് വേദിയിലെത്തിയത്.
1979 ൽ പുറത്തിറങ്ങി വലിയ വിജയമായ മലയാള ചിത്രമാണ് ‘പ്രഭു.’ മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീറും ആദ്യത്തെ ആക്ഷൻ ഹീറോയായിരുന്ന ജയനും ഒന്നിച്ചഭിനയിച്ച ചിത്രത്തിലെ വമ്പൻ ഹിറ്റായ ഗാനമാണ് ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ…” എന്ന ഗാനം. തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ-ഗണേഷ് ദ്വയം സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ഏറ്റുമാനൂർ ശ്രീകുമാറാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഗാനം ആലപിച്ച് സംഗീത വേദിയെ ആവേശം കൊള്ളിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്‌ട ഗായകൻ ശ്രീഹരി.
Read More: ജോൺസൺമാസ്റ്ററുടെ ഓർമ്മകളുമായി അമൃതവർഷിണിയുടെ ഗാനം; പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീഹരിയുടെ പാട്ടിലൂടെ അത്തരമൊരു നിമിഷത്തിനാണ് പാട്ട് വേദി വീണ്ടും സാക്ഷിയായത്.
Story Highlights: Sreehari sings an evergreen super hit song