അസാധ്യ ആലാപനം; ശ്രീനന്ദയുടെ പാട്ട് ഒരിക്കൽ കൂടി കേൾക്കാൻ കൊതിച്ച് ജഡ്ജസ്

April 20, 2022

ചെറുപ്രായത്തിനുള്ളിൽതന്നെ പാട്ട് ലോകത്ത് വിസ്മയം തീർക്കുന്ന കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കാൻ എത്തുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സംഗീതപ്രേമികൾ കേൾക്കാൻ കൊതിയ്ക്കുന്ന ഗാനങ്ങളുമായെത്തുന്ന ഈ വേദി അനുഗ്രഹീത ഗായകരെകൊണ്ട് സമ്പന്നമാണ്. ഇപ്പോഴിതാ ഈ വേദിയിലെ ഒരു കൊച്ചുഗായികയുടെ പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അതിഗംഭീരമായി പാട്ട് പാടുന്ന ശ്രീനന്ദ കുട്ടിയുടെ പെർഫോമൻസിനായി ആരാധകരും കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ കുടുംബവിശേഷം എന്ന ചിത്രത്തിലെ ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ഈ കുഞ്ഞുമിടുക്കി.

കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
കോതാമൂരി പാട്ടും പാടി വായോ ഈ വഴി… എന്ന ഗാനമാണ് അതിമനോഹരമായി ശ്രീനന്ദ ആലപിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ഗാനം വരികൾ തെറ്റാതെയും താളം മുറിയാതെയും പാടുന്ന ഈ കുരുന്നിന്റെ മധുരാലാപനം കേട്ട് ഒരിക്കൽ കൂടി ഈ പാട്ടിലെ വരികൾ പാടിപ്പിക്കുന്നുണ്ട് ജഡ്ജസ്. അത്രമേൽ ശ്രുതിമധുരമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ പെർഫോം ചെയ്യുന്നത്. ശ്രീനന്ദകുട്ടിയുടെ പാട്ട് ഒരേ സമയം പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുന്നതായിരുന്നു.

മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. നേരത്തെയും ഈ കുരുന്നിന്റെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കെപിഎസിയുടെ നാടകഗാനം പാടിയും ശ്രീനന്ദ മുൻപ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു ഈ കുഞ്ഞുമോളുടെ പുതിയ പാട്ട് പെർഫോമൻസും.

ഓരോ തവണയും സംഗീത പ്രേമികൾ കേൾക്കാൻ കൊതിയ്ക്കുന്ന ഗാനങ്ങളുമായി വേദിയിൽ എത്തുന്ന കുരുന്നുകളുടെ പാട്ടുകൾ കേൾക്കാനും അവരുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനുമായി കാത്തിരിക്കാറുണ്ട് ടോപ് സിംഗർ ആരാധകർ. ചിലപ്പോഴൊക്കെ അസുലഭമായ നിമിഷങ്ങൾക്കും ഈ വേദി സാക്ഷിയാകാറുണ്ട്.

Story highlights: Sreenanda gets a big round of applause