‘സുമ്മാ സുർന്ന്..’- ചുവടുകളിൽ വിസ്മയിപ്പിച്ച് സൂര്യ; ‘എതർക്കും തുനിന്തവനി’ലെ ഗാനം

April 5, 2022

നീണ്ട മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത സൂര്യ ചിത്രമാണ് എതർക്കും തുനിന്തവൻ. ‘എതർക്കും തുനിന്തവൻ’ മാർച്ച് 10 നാണ് റിലീസ് ചെയ്തത്. പാണ്ഡിരാജ് സംവിധാനം ചെയ്‌ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ വിഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

‘സുമ്മാ സുർ ‘ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സൂര്യയുടെയും പ്രിയങ്ക മോഹന്റെയും നൃത്തവൈഭവമാണ് ഗാനത്തിന്റെ ശ്രദ്ധേയ ഘടകം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഫാമിലി എന്റർടെയ്‌നറായ ചിത്രം ഓടിടി റിലീസിനും ഒരുങ്ങുകയാണ്. ഏപ്രിൽ 7 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യും.

ചിത്രത്തിൽ സത്യരാജ്, സൂരി, ശരണ്യ പൊൻവണ്ണൻ, ദേവദർശിനി, ജയപ്രകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. 

Read Also: തൃശൂരിൽ നിന്നും ഗ്രാമി പുരസ്കാരവേദിയിലേക്ക്; ഇത് മനോജ് ജോർജിന്റെ രണ്ടാം ഗ്രാമി അവാർഡ്

നടന്റെ അവസാന രണ്ട് റിലീസുകളായ സൂരറൈ പോട്ര്, ജയ് ഭീം എന്നിവ ഓടിടി പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസിന് എത്തുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് എയർലൈൻ എയർ ഡെക്കാന്റെ പിന്നിൽ പ്രവർത്തിച്ച ജി ആർ ഗോപിനാഥിന്റെ ജീവിതത്തെയും കാലത്തെയും കുറിച്ചുള്ളതായിരുന്നു സൂരറൈ പോട്ര്. തമിഴ്‌നാട്ടിൽ ദളിതർക്കെതിരായ പോലീസ് അതിക്രമങ്ങളെക്കുറിച്ചായിരുന്നു ജയ് ഭീം പങ്കുവെച്ചത്.

സിനിമകൾ യഥാർത്ഥ സംഭവങ്ങളെയും ആളുകളെയും അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, സിനിമയ്ക്ക് അനുയോജ്യമാകുന്ന തരത്തിൽ സംഭവങ്ങളെ മാറ്റിയിരുന്നു അണിയറപ്രവർത്തകർ. ഇരുചിത്രങ്ങളും വൻ ജനപ്രീതി നേടിയിരുന്നു.

Story highlights- Summa Surrunu Video Song from Etharkkum Thunindhavan