ഈ ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളിലെ ചില സ്വഭാവങ്ങളുടെ സൂചനയോ..? ; സോഷ്യൽ ഇടങ്ങളിൽ കൗതുകമായ ചിത്രം പറയുന്നത്…

April 3, 2022

ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. കൗതുകം നിറഞ്ഞ ചിത്രങ്ങൾക്കൊപ്പം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും ആളുകൾ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് ആളുകൾക്കിടയിൽ വൈറലാകുന്നത്. യുവർ ടാംഗോ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രം കാണുമ്പോൾ എന്താണോ നമുക്ക് ആദ്യം തോന്നുന്നത് അത് നമ്മുടെ ഏറ്റവും അസഹ്യമായ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ചവർ പറയുന്നത്.

ഈ ചിത്രത്തിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെയും, ഒരു വൃക്ഷവും, ഒരു മുഖവും അടക്കമുള്ള കാര്യങ്ങൾ കാണാൻ സാധിക്കും. എന്നാൽ ആദ്യ കാഴ്ച്ചയിൽ ഈ ചിത്രത്തിൽ നിന്നും നമുക്ക് തോന്നുന്നത് എന്താണോ അതായിരിക്കും നമ്മിലെ മോശം സ്വഭാവത്തെ കുറിച്ച് സൂചന നല്കുന്നതത്രെ. ചിത്രം നോക്കുന്നവർ ആദ്യം കാണുന്നത് ഒരു മനുഷ്യന്റെ മുഖമാണെങ്കിൽ അത്തരക്കാർ ആലോചിക്കാതെ എടുത്തുചാടി സംസാരിക്കുന്നവർ ആയിരിക്കുമത്രേ. ഒപ്പം നിശബ്ദമായി ഇരിക്കാൻ ഇത്തരം ആളുകൾക്ക് അറിയില്ല എന്നും ഈ ചിത്രം പങ്കുവെച്ചവർ പറയുന്നുണ്ട്.

Read also: മണിക്കൂറുകൾക്കുള്ളിൽ 20 മില്യണടിച്ച് ബീസ്റ്റ് ട്രെയ്‌ലർ; മാസും ആക്ഷനും നിറച്ച് വിജയ് ചിത്രം

ഇനി രണ്ടാമതായി ഈ ചിത്രത്തിലേക്ക് നോക്കുമ്പോൾ കാണുന്നത് ഒരു പുസ്തകം വായിക്കുന്ന ആളെ ആണെങ്കിൽ അത് സൂചിപ്പിക്കുന്നത് സ്വപ്ന ജീവികളെയാണ്. അതായത് ഇത്തരക്കാർ എപ്പോഴും സ്വന്തം ചിന്തകളിലേക്ക് ഒളിച്ചോടാൻ ഇഷ്ടപ്പെടുന്നവരാണ്. കൂടുതൽ സമയവും ഇവർ ചിന്തിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കും.

ഇനി ചിത്രത്തിൽ കാണുന്നത് വൃക്ഷം ആണെങ്കിൽ- ഇവർ കാര്യങ്ങളെ ഗൗരവത്തോടെ കാണാത്തവർ ആണത്രേ. ഇത്തരക്കാരെ പൊതുവെ കുട്ടിക്കളി മാറാത്തവർ എന്നാണ് പറയുക. ഇത് ജോലിയിലും ബന്ധങ്ങളിലും ഒക്കെ പ്രതിഫലിക്കുമ്പോൾ ഇത് മോശമായി മാറുകയും ചെയ്യും.

Story highlights: This viral optical illusion is baffling social media