ചൂടുകാലത്തെ ചർമ്മസംരക്ഷണം ഇങ്ങനെയൊക്കെ…

April 1, 2022

ചൂട് കൂടിയതോടെ പലർക്കും ചർമ്മപ്രശ്നങ്ങളും കണ്ടുതുടങ്ങി. മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, ഡ്രൈ സ്കിൻ തുടങ്ങി വിവിധ ചർമ്മ പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. എന്നാൽ ഈ പ്രശ്നങ്ങളെ ഒഴിവാക്കാൻ വീട്ടിൽ തന്നെ ചില ചേരുവകകൾ പരീക്ഷിക്കാം.

ചൂടുകാലത്ത് ധാരാളം പൊടിപടലങ്ങൾ മുഖത്ത് അടിഞ്ഞു കൂടാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ മുഖം ഇടയ്ക്കിടെ പച്ചവെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ അഴുക്കുകൾ നീക്കം ചെയ്യാനും മുഖത്ത് ഉണ്ടാകുന്ന കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും കറ്റാർവാഴ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും മുഖത്തെ പാടുകളിലുമെല്ലാം തേച്ച്പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മം നന്നായി തണുപ്പിക്കാനും കറ്റാർവാഴ നല്ലതാണ്. കറ്റാർവാഴ നീരെടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് മുഖത്ത് മസ്സാജ് ചെയ്യാം.

Read also: അത്ഭുതകാഴ്ചയായി മനുഷ്യന്റെ മുഖ സാദൃശ്യമുള്ള പാറക്കൂട്ടങ്ങൾ- ഇത് ലോകത്തിലെ ഏറ്റവും അസാധാരണമായ സ്ഥലങ്ങളിലൊന്ന്

ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണെങ്കിലും എല്ലായ്പ്പോഴും ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകുന്നത് അത്ര നല്ലതല്ല. വേനൽ കാലത്ത് ഫേസ്‌വാഷ് അധികമായി ഉപയോഗിച്ചാൽ മുഖ ചർമ്മം വരളാൻ സാധ്യതയുണ്ട്. അതിനാൽ പാലിൽ കോട്ടൺ ബോൾ ഉപയോഗിച്ച് മുഖം തുടയ്ക്കാം.

ചൂടുകാലത്ത് പുറത്തിറങ്ങുമ്പോൾ വെയിലേറ്റ് മുഖം കരുവാളിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വളരെ പ്രയാസമാണ് മാറാൻ. മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി സഹായകമാണ്. പുറത്തു പോയിട്ട് വന്നാലുടൻ തക്കാളി മുഖത്ത് പുരട്ടുക.

Read also: ലക്ഷ്യങ്ങൾ തേടിയുള്ള പ്രദീപിന്റെ ഓട്ടം; വൈറൽ ഓട്ടക്കാരന് 2.5 ലക്ഷം രൂപയുടെ സഹായവുമായി ഷോപ്പേഴ്‌സ് സ്റ്റോപ്പ്

ശുദ്ധമായ വെളിച്ചെണ്ണ​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഉപയോഗിക്കുന്നതുവഴി ചർമ്മം മൃദുവാകുകയും ചർമ്മത്തിന്റെ സ്വാഭാവികത നിലനിൽക്കുകയും ചെയ്യുന്നു.

Story highlights: tips for healthy skin during summer

.