‘ചക് ചകാ’ ഗാനത്തിന് മനോഹര ചുവടുകളും ഭാവവും- കൈയടിനേടി ഒരു കുഞ്ഞുവാവ; വിഡിയോ

April 4, 2022

സാറാ അലി ഖാനും ധനുഷും വേഷമിട്ട ചിത്രമാണ് അത്രംഗി രേ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ഗാനങ്ങൾ എല്ലാവരും ഒരുപോലെ സ്വീകരിച്ചു. പ്രത്യേകിച്ച് ചക് ചകാ എന്ന ഗാനം. സാറ അലി ഖാൻ ചുവടുവെച്ച ഈ ഗാനം ഒരു വലിയ ഹിറ്റായി മാറി. ഇപ്പോഴിതാ, ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ ഈ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഇതുവരെ ഒരു ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടിയ വിഡിയോയുടെ പ്രത്യേകത ഈ കൊച്ചുകുട്ടിയുടെ മനോഹരമായ മുഖഭാവങ്ങളാണ്.

അവ്യന്ന കെനീഷ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടി ഒരു എൽസിഡി സ്ക്രീനിന് മുന്നിൽ നിൽക്കുകയാണ്. ടിവിയിൽ ഈ ഗാനമാണ് കാണാനാകുന്നത്. ഓരോ സ്റ്റെപ്പും ഈ മിടുക്കി അതേപടി പകർത്തുകയും ചെയ്യുന്നത് കാണാം. ഭാവവും ഓരോ ചുവടും വളരെ മനോഹരമായി പകർത്തുകയാണ് ഈ കുറുമ്പി. ആ പ്രായത്തിലുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും അത്ഭുതകരം തന്നെയാണെന്ന് വിഡിയോ കണ്ടുകഴിഞ്ഞാൽ മനസിലാകും.

Read Also: ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ

ബാദ്ഷായുടെ ജുഗ്നു ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ അടുത്തിടെ വൈറലായിമാറിയിരുന്നു.  ‘ഇത്രയും ഊർജ്ജം ഒരു കൊച്ചുകുട്ടിയിൽ കണ്ടിട്ടില്ല.. ‘ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നഴ്‌സറിയിലെ യൂണിഫോമിൽ മറ്റ് കുട്ടികൾക്കൊപ്പം ഉന്മേഷദായകമായ സംഗീതത്തിനൊത്ത് നൃത്തം ചെയ്യുകയാണ് ഒരു മിടുക്കി. സംഗീതത്തിലേക്ക് ചേക്കേറി സ്വന്തം സ്റ്റൈൽ നിറഞ്ഞ ചുവടുകളുമായി പാട്ടിനൊപ്പം ചുവടുവയ്ക്കുകയായിരുന്നു ഈ കുഞ്ഞു മിടുക്കി.

Story highlights-toddler dancing to Chaka Chak