ഇത്ര മനോഹരമായി എങ്ങനെയാണ് പാടുക..? വൈഗക്കുട്ടിക്ക് നൂറിൽ നൂറ് മാർക്കും നേടിക്കൊടുത്ത പെർഫോമൻസ്….

ആലാപനത്തിലെ മാന്ത്രികതകൊണ്ട് സംഗീതവേദിയെ അനുഗ്രഹീതവേദിയാക്കി മറ്റാറുണ്ട് ടോപ് സിംഗർ വേദിയിലെ പല കുരുന്നുകളും. ഇപ്പോഴിതാ പാട്ട് വേദിയിൽ അത്തരത്തിൽ ഒരു അത്ഭുത നിമിഷം സൃഷ്ടിച്ചിരിക്കുകയാണ് കുഞ്ഞു ഗായിക വൈഗാലക്ഷ്മി. അമ്പലപ്പുഴ സ്വദേശിയായ ഈ കുഞ്ഞ് ഗായിക ‘മാട്ടുപ്പെട്ടി കോവിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ..’ എന്ന ഗാനവുമായാണ് ഇത്തവണ വേദിയിൽ എത്തിയത്. അതിശയിപ്പിക്കുന്ന ആലാപന മികവോടെ വേദിയിൽ എത്തിയ ഈ കുരുന്ന് വേദിയെ മുഴുവൻ ഇളക്കിമറിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
എം ജയചന്ദ്രൻ സംഗീതം നൽകിയ ‘മയിലാട്ടം’ എന്ന ചിത്രത്തിലെ ഈ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് ഗായകൻ അഫ്സൽ, ചിത്ര അയ്യർ എന്നിവർ ചേർന്നാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടിന്റെ സുന്ദരമായ വരികൾക്ക് പിന്നിൽ. മലയാളി ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയ ഗാനം അതിന്റെ ശോഭയൊട്ടും ചോരാതെ അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ ആലപിക്കുന്നത്.
അതേസമയം ഈ ഗാനത്തിന് സംഗീതം ഒരുക്കിയ സാക്ഷാൽ എം ജയചന്ദ്രന്റെ മുന്നിലാണ് ഈ കുഞ്ഞ് ഈ പാട്ട് പാടുന്നത് എന്നതും ഏറെ ശ്രദ്ധേയം. അതിഗംഭീരമായി ഈ ഗാനം ആലപിക്കുന്ന വൈഗ കുട്ടിയോട് ഈ പാട്ട് ഇറങ്ങിയപ്പോഴാണ് വൈഗകുട്ടിയെ കണ്ടിരുന്നതെങ്കിൽ വൈഗയെക്കൊണ്ട് സിനിമയ്ക്ക് വേണ്ടി ഈ ഗാനം പാടിപ്പിച്ചേനെ എന്ന് രസകരമായി പറയുന്നുണ്ട് എം ജെ. ഒപ്പം എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് വേദി ഈ കുരുന്നിന്റെ പ്രകടനത്തെ ഏറ്റെടുത്തത്. വൈഗ കുട്ടിയ്ക്ക് നൂറിൽ നൂറ് മാർക്കും നേടിക്കൊടുത്തു ഈ പ്രകടനം. അത്ര ഗംഭീരമായാണ് പാട്ട് വേദിയിൽ ഈ കുഞ്ഞുമോൾ ഈ ഗാനം ആലപിക്കുന്നത്.
വൈഗക്കുട്ടിക്ക് നൂറിൽ നൂറ് മാർക്കും നേടിക്കൊടുത്ത പ്രകടനം കാണാം…
Story highlights: Vaiga Lakshmi Golden Crown Performance