അത്ഭുതം ഈ ആലാപനമികവ്; മൂന്ന് പേർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്ക് പാടി മിയക്കുട്ടി, കുരുന്നിന്റെ പ്രകടനത്തിൽ അതിശയിച്ച് പാട്ട് വേദി

April 21, 2022

ഈ ചെറുപ്രായത്തിനുള്ളിൽ ഇത്രയും മനോഹരമായി പാടാൻ സാധിക്കുമോ..? മിയക്കുട്ടിയുടെ പാട്ട് കേട്ടാൽ ആരും ഇങ്ങനെ ചോദിച്ച് പോകും. അത്രമേൽ മനോഹരമാണ് വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങുംമുൻപ് തന്നെ അതിഗംഭീരമായി പാട്ട് പാടുന്ന മിയക്കുട്ടി. ഓരോ തവണയും അതിശയപ്പിക്കുന്ന ആലാപനമികവുകൊണ്ട് പ്രേക്ഷകപ്രീതിനേടിയ കുരുന്ന് ഗായിക ഇപ്പോഴിതാ പാട്ട് പ്രേമികളെ മുഴുവൻ അത്ഭുതപ്പെടുത്തുന്ന മറ്റൊരു പെർഫോമൻസുമായി വേദിയിൽ എത്തിയിരിക്കുകയാണ്.

കുറുമ്പും കുസൃതിയും നിറച്ച ഫോർട്ട് കൊച്ചിക്കാരി മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. ഓരോ തവണയും വേദിയിലെത്തി പാട്ട് പാടി കൈയടിനേടുന്ന കുരുന്ന് ഗായിക ഇത്തവണ മുതിർന്നവർക്ക് പോലും പാടാൻ അല്പം പ്രയാസമേറിയ പാട്ടുമായാണ് വേദിയിൽ എത്തിയത്. മഞ്ജു വാര്യർ പ്രധാന കഥാപത്രമായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഗാനമായ ചെമ്പഴുക്ക ചെമ്പഴുക്ക ചക്കര ചെമ്പഴുക്കാ എന്ന ഗാനവുമായാണ് ഈ കുരുന്ന് വേദിയിൽ എത്തിയത്. ചിത്രത്തിൽ കലാഭവൻ മണി, മഞ്ജു വാര്യർ, കെ ജെ യേശുദാസ് എന്നിവർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്കാണ് മിയക്കുട്ടി പാടുന്നത് എന്നതും ഏറെ ശ്രദ്ധേയം.

പാട്ടിലെ വരികൾ മുറിയാതെയും താളം തെറ്റാതെയും അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ പാട്ട് വേദിയിൽ എത്തിയത്. മിയക്കുട്ടിയുടെ അതിശയിപ്പിക്കുന്ന ആലാപന മികവിന് നിറഞ്ഞ് കൈയടിക്കുകയാണ് ടോപ് സിംഗർ വേദി.

Read also: ഇത് കറാച്ചിയിലെ ടാർസൻ; ഒറ്റരാത്രികൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ 28 കാരനും പറയാനുണ്ട് ഹൃദയംതൊടുന്നൊരു ജീവിതകഥ

പാട്ടിനൊപ്പം കുറുമ്പുകളുടെ രസക്കാഴ്ചകൾ സമ്മാനിക്കുന്ന വേദിയാണ് ടോപ് സിംഗർ. പാട്ട് ലോകത്തെ കുരുന്നുകൾക്കൊപ്പം അവരുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനുമായി പാട്ട് ലോകത്തെ പ്രമുഖരും സിനിമ ലോകത്തെ പ്രമുഖരും ഈ വേദിയിൽ എത്താറുണ്ട്, ഇത് ഈ വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.

Story highlights: Miya Sings beautifully