ചിത്രത്തിൽ ആദ്യം കാണുന്നത് പക്ഷിയേയോ, മുതലയേയോ- വീണ്ടും കൗതുകമായി ഒരു ചിത്രം

April 19, 2022

കഴിഞ്ഞ കുറച്ച് നാളുകളായി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടുമൊരു ചിത്രമാണ് കാഴ്ചക്കാരിൽ ഏറെ കൗതുകമാകുന്നത്. ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ അതെന്താണെന്നാണോ തോന്നുന്നത് അതും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഈ ചിത്രങ്ങൾ പറയുന്നത്. ചിത്രം കാണുമ്പോൾ രണ്ട് മുതലകൾ തമ്മിൽ അടുത്തേക്ക് വരുന്നത് പോലെയോ അല്ലെങ്കിൽ പറക്കാൻ ചിറക് വിടർത്തി നിൽക്കുന്ന പക്ഷിയേയോ നമുക്ക് കാണാം- ഇതിൽ ഏതാണോ തോന്നുന്നത് അതും നിങ്ങളുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഈ ചിത്രങ്ങൾ പറയുന്നത്.

കാര്യങ്ങൾ സ്വയം ചെയ്യാനും നിയന്ത്രിക്കാനും കഴിവുള്ള ആളാണോ അതോ ജീവിതത്തിൽ സ്വയം തീരുമാനം എടുക്കുന്നതിന് പകരം മറ്റുള്ളവർ പറയുന്നത് കേട്ട് ജീവിക്കുന്നവരാണോ നിങ്ങൾ എന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നതത്രെ. ചിത്രത്തിൽ കാണുന്നത് മുതലയുടെ മുഖം ആണെങ്കിൽ നിങ്ങൾ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനും സ്വയം എല്ലാകാര്യങ്ങളും ചെയ്യാനും കഴിവുള്ളവർ ആയിരിക്കും. ഇത്തരക്കാർക്ക് എന്തുചെയ്യണം എന്നത് മറ്റുള്ളവർ പറയുന്നതും അംഗീകരിക്കാൻ പ്രയാസമുള്ളവരാണ്. എന്നാൽ ഇത്തരക്കാർ പരുക്കൻ സ്വഭാവം ഉള്ളവരാണ് എന്നല്ല, ഇതിന്റെ അർത്ഥം, കാര്യങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാൻ കഴിവുള്ളരാണ് എന്നാണ്.

ചിത്രത്തിൽ കാണുന്നത് പക്ഷി ചിറക് വിടർത്തി നിൽക്കുന്നത് ആണെങ്കിൽ ഇത്തരക്കാർ പൊതുവെ മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരാണ്. ജീവിതത്തിൽ സ്വയം തീരുമാനങ്ങൾ എടുക്കാൻ മടിയുള്ളവരാണ് ഇത്തരക്കാർ. എന്നാൽ ഇതിന്റെ അർത്ഥം സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരല്ല നിങ്ങൾ എന്നല്ല. മറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ മനസും ഇഷ്ടവും കാണിക്കുന്നവരാണ് എന്നാണ്.

Read also: അപ്രതീക്ഷിതമായെത്തിയ അപകടവും മഹാമാരിയും ജീവിതം മാറ്റിമറിച്ചു; തിരിച്ചുപിടിക്കാൻ വളയം പിടിച്ച് മകൾ, കണ്ടക്ടറായി അച്ഛനും- പ്രചോദനമായ ജീവിതകഥ

ഇനി ചിത്രം കാണുമ്പോൾ നിങ്ങൾക്ക് രണ്ടും കാണാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ഈ രണ്ട് സ്വഭാവങ്ങളും ബാലൻസ് ചെയ്യാൻ കഴിവുള്ളവരാണ് എന്നാണ് ഇതിന്റെ അർത്ഥം. അതേസമയം ഇത്തരം ചിത്രങ്ങളും സ്വഭാവവും തമ്മിൽ ബന്ധം ഉണ്ടെന്ന് ഇതുവരെ പഠനങ്ങൾ തെളിയിച്ചതായി കാണുന്നില്ല. എങ്കിലും ഇത്തരം ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ എപ്പോഴും ലഭിക്കാറുള്ളത്.

Story highlights: Viral Optical illusion image