എനിക്ക് പോകാനേ തോന്നുന്നില്ല, ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു; നിറകണ്ണുകളോടെ എയർ ഹോസ്റ്റസ്
യാത്രയയപ്പുകൾ എപ്പോഴും വേദന നിറഞ്ഞതാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു യാത്രയയപ്പിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങളോളം ഒരേ കമ്പനിയിൽ അല്ലെങ്കിൽ ഒരേ സ്ഥലത്ത് ജോലി ചെയ്ത് അവിടെ നിന്നും ഇറങ്ങുമ്പോൾ ഉണ്ടാകുന്ന വേദന വളരെയധികമാണ്. ഇപ്പോഴിതാ താൻ സ്നേഹിച്ചിരുന്ന ജോലിയിൽ നിന്നും പിരിഞ്ഞുപോകുന്നതിന്റെ വേദന പങ്കുവയ്ക്കുകയാണ് ഒരു എയർ ഹോസ്റ്റസ്. അവരുടെ വിടപറച്ചിൽ രംഗം സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
‘എല്ലാ ജോലിക്കാരോടും വളരെയധികം ആത്മാർത്ഥയുള്ള കമ്പനിയാണിത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ കരുതൽ തരുന്നുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാനേ തോന്നുന്നില്ല, പക്ഷെ പോകാതെ പറ്റില്ലല്ലോ, ഈ ജോലിയെ ഞാൻ വളരെയധികം സ്നേഹിച്ചിരുന്നു എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു ഇത്’ എന്ന് പറഞ്ഞുകൊണ്ടാണ് സുരഭി എന്ന എയർ ഹോസ്റ്റസ് തന്റെ അവസാന പ്രവൃത്തിദിവസം പടിയിറങ്ങുന്നത്. വർഷങ്ങളായി ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസ് ആണ് സുരഭി.
Read also: ചിത്രത്തിൽ ആദ്യം കാണുന്നത് പക്ഷിയേയോ, മുതലയേയോ- വീണ്ടും കൗതുകമായി ഒരു ചിത്രം
അവസാന പ്രവൃത്തിദിവസം യാത്രക്കാരോട് സംസാരിക്കുന്നതിനിടെയാണ് സുരഭി തന്റെ യാത്രയയപ്പ് സന്ദേശവും പങ്കുവയ്ക്കുന്നത്. ഗായിക അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം സമൂഹമാധ്യങ്ങളിൽ കുറഞ്ഞ സമയം കൊണ്ടുതന്നെ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു ഈ വിഡിയോ. നിരവധിപ്പേരാണ് സുരഭി എന്ന എയർ ഹോസ്റ്റസിന് യാത്രയയപ്പ് മംഗളങ്ങൾ കമന്റിലൂടെ അറിയിച്ചിരിക്കുന്നത്.
സുരഭിയുടെ വാക്കുകൾ അവർ എത്രമാത്രം ആത്മാർത്ഥമായാണ് ഈ കമ്പനിയിൽ ജോലി ചെയ്തത് എന്ന് സൂചിപ്പിക്കുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഒപ്പം അവർ വളരെയധികം ആ ജോലിയെ സ്നേഹിച്ചിരുന്നു എന്നും പലരും കുറിയ്ക്കുന്നുണ്ട്.
Story highlights: Viral video of emotional farewell speech