എങ്കിൽ ഇനി കാമറാമാനും ഉരുളട്ടെ; വൈറലായി ഒരു കുട്ടി ഫോട്ടോഗ്രാഫർ, വിഡിയോ ഹിറ്റ്

April 27, 2022

കൗതുകം നിറഞ്ഞ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. പ്രായഭേദമന്യേ എല്ലാവരുടെയും വിഡിയോകൾ ഇത്തരത്തിൽ വൈറലാകാറുണ്ട്. എന്തിനേറെ പറയുന്നു ചിലപ്പോഴൊക്കെ പക്ഷികളുടെയും മൃഗങ്ങളുടെയും വരെ ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ഒരു കുഞ്ഞിന്റെ രസകരമായ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിലൂടെ കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്. ഒരു കുട്ടി കാമറാമാനാണ് സോഷ്യൽ ഇടങ്ങളിലെ താരം.

ചിത്രങ്ങൾ പകർത്തുന്നതിനായി ഏതറ്റം വരെയും പോകാൻ തയാറാകുന്ന ചില കാമറാമാൻമാരിൽ ഒരാളാണ് ഈ കുട്ടി കാമറാമാൻ. കൈയിൽ ഒരു ഫോണും പിടിച്ച് ചുറ്റിലും നിന്ന് നൃത്തം ചെയ്യുന്ന കുരുന്നുകളുടെ ചിത്രം പകർത്തുകയാണ് ഈ കുട്ടി കാമറാമാൻ. നൃത്തം ചെയ്യുന്നവരെ കൃത്യമായി കിട്ടാൻ നിലത്ത് കിടന്നും ഉരുണ്ടുമൊക്കെയാണ് ഈ കുരുന്ന് ചിത്രങ്ങൾ പകർത്തുന്നത്. വിഡിയോ പകർത്തുന്നതിനിടെ പാട്ടിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്നുമുണ്ട് ഈ കുട്ടി കാമറാമാൻ. അതേസമയം ഇടയ്ക്ക് മറ്റൊരു കുട്ടി വന്ന് ഈ കുരുന്നിന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങികൊണ്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

Read also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

അതേസമയം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ രസകരമായ വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ഓരോ കാഴ്ചക്കാരും ഈ കുട്ടികാമറാമാന് നല്കികൊണ്ടിരിക്കുന്നത്. ‘ഹെവി കാമറാമാൻ’ എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഇത് നല്ല കഴിവുള്ള ഒരു കാമറാമാനാണ് എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റുകൾ നൽകുന്നതും. ഈ കാമറാമാൻ പകർത്തിയ വിഡിയോ രസകരമായിരിക്കും എന്ന് പറയുന്നവരുമുണ്ട്.

Story highlights: viral video of little cameraman