പീലിവിടർത്തി പറന്നിറങ്ങി വെളുത്ത മയിൽ- അപൂർവ്വ കാഴ്ച
ലോകത്ത് വെളുത്ത മയിലുകൾ വളരെ അപൂർവമാണ്. ലോകമെമ്പാടുമുള്ള അവയുടെ നിലവിലെ കണക്കെടുത്താൽ തന്നെ ചുരുക്കമേ ഉണ്ടാകു. അതുകൊണ്ടുതന്നെ അവയെ കാണാൻ സാധിക്കുന്നത് അപൂർവ്വ കാഴ്ച്ചയാണ്. ഇപ്പോഴിതാ, പീലിവിടർത്തി പറന്നുയരുന്ന ഒരു വെളുത്ത മയിലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
വടക്കൻ ഇറ്റാലിയൻ ദ്വീപായ ഐസോള ബെല്ലയിലെ ബറോക്ക് ഗാർഡനിലെ ഒരു ശിൽപത്തിൽ നിന്ന് പറന്ന് പുൽത്തകിടിയിലേക്ക് ഇറങ്ങുകയാണ് ഈ വെളുത്ത മയിൽ. പറന്നുയരുന്ന മയിൽ,വളരെയധികം നീളമുള്ളതും വെളുത്ത ചിറകുള്ള ഒരു മാലാഖയെപ്പോലെ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതായി കാണുന്നവർക്ക് തോന്നും. അത്രയ്ക്ക് മനോഹരമാണ് ആ കാഴ്ച.
ഇന്ത്യയിൽ പൊതുവെ നീല മയിലുകളെ മാത്രമേ കാണാറുള്ളു. അവ അസംഖ്യംതന്നെ ഉണ്ടെന്നും പറയാനും സാധിക്കില്ല. എങ്കിലും നീല മയിലുകളെ അപേക്ഷിച്ച് വെളുത്ത മയിലാണ് കൂടുതൽ അപൂർവ്വമായിട്ടുള്ളത്.
വെളുത്ത മയിലുകൾക്ക് നിറമില്ലാത്തത് ചിലർ കരുതുന്നത് പോലെ ആൽബിനോ ആയതുകൊണ്ടല്ല. മറിച്ച്, ഇത് ലൂസിസം എന്ന ജനിതകമാറ്റമാണ്. ഇത് അവയുടെ തൂവലുകളിൽ പിഗ്മെന്റ് നിക്ഷേപിക്കുന്നത് തടയുകയും അവയ്ക്ക് വെളുത്ത രൂപം നൽകുകയും ചെയ്യുന്നു.
White peacock in flight..🦚😍 pic.twitter.com/CnBNbSoprO
— 𝕐o̴g̴ (@Yoda4ever) April 29, 2022
മയിലുകൾ പീലിവിടർത്തുന്നത് കാണേണ്ട ഒരു മനോഹരമായ കാഴ്ചയാണ്. പ്രത്യേകിച്ചും ആൺപക്ഷികൾ അവയുടെ വർണ്ണാഭമായ പീലി വിരിയ്ക്കുമ്പോൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള നീല മയിലിന്റെ ഒരു വ്യതിയാനമാണ് വെളുത്ത മയിൽ.
Read Also: ഇരുപത്തിനാലു മണിക്കൂറും തന്റെ വിഡിയോ പകർത്തുന്നു; മാതാപിതാക്കളെ വഴക്ക് പറഞ്ഞ് കുട്ടി -രസകരമായ വിഡിയോ
വെളുത്ത മയിലുകളിൽ ആണിനാണ് നീളമുള്ള വാലുള്ളത്. ഇവയ്ക്ക് ഏകദേശം 150 തൂവലുകൾ ഉണ്ട്. മയിലുകൾക്ക് ഏകദേശം രണ്ട് വയസ്സ് പ്രായമാകുമ്പോൾ അവയുടെ നീളം പൂർണമാകുന്നു. ഇവ ഇണയെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ വെളുത്ത തൂവലുകൾ സൂര്യപ്രകാശത്തിൽ തിളങ്ങും.
Story highlights- white peacock captured in flight