ജീവിതമാർഗം അച്ഛന്റെ പെട്ടിക്കടയിൽ നിന്നുള്ള വരുമാനം; സോഷ്യൽ മീഡിയയിലൂടെ പിതാവിന്റെ കച്ചവടം ഹിറ്റാക്കി മകൻ
സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ജീവിതം തന്നെ മാറിമറിയുന്ന നിരവധിപ്പേരെ ദിവസവും നാം കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ അച്ഛന്റെ ബിസിനസ് ഹിറ്റാക്കി കൊടുത്തിരിക്കുകയാണ് ഒരു കുഞ്ഞുമോൻ. മുഹമ്മദ് അദ്നാൻ എന്ന കൊച്ചുമിടുക്കനാണ് സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിലൂടെ അവരുടെ കുടുംബത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചത്. വർഷങ്ങളായി ഹൈദരാബാദിലെ തെരുവിൽ ഒരു തട്ടുകട ഇട്ട് കച്ചവടം നടത്തിവരുകയായിരുന്നു മുഹമ്മദ് അദ്നാന്റെ പിതാവ്. ഇവരുടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനമാർഗം ഈ കടയായിരുന്നു.
ഇപ്പോഴിതാ ഒരൊറ്റ വിഡിയോയിലൂടെ അച്ഛന്റെ കടയിലെ വരുമാനം നാലിരട്ടിയാക്കി മാറ്റിയിരിക്കുകയാണ് മുഹമ്മദ് അദ്നാൻ. പ്രധാനമായും ചിക്കൻ ഹലീം ആണ് ഈ കടയിൽ കച്ചവടം ചെയ്യുന്നത്. ബോറാബന്ധയിലെ അച്ഛന്റെ കടയെക്കുറിച്ചും അവിടെ വിൽക്കുന്ന ചിക്കൻ ഹലീമിനെക്കുറിച്ചും വിഡിയോയിലൂടെ പറയുന്ന മുഹമ്മദ് അദ്നാൻ കടയിലെ ഓരോ സാധനങ്ങളും വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. വിഡിയോ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. വളരെ നിഷ്കളങ്കമായ ഈ കുഞ്ഞുമോന്റെ വിഡിയോ വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തതോടെ നിരവധി ആളുകളാണ് ഈ കട അന്വേഷിച്ച് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്. ഒപ്പം മുഹമ്മദ് അദ്നാന് അഭിനന്ദന പ്രവാഹങ്ങളും ലഭിക്കുന്നുണ്ട്.
Read also: എനിക്ക് പോകാനേ തോന്നുന്നില്ല, ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു; നിറകണ്ണുകളോടെ എയർ ഹോസ്റ്റസ്
അച്ഛൻറെ കച്ചവടം പൊടിപൊടിയ്ക്കാൻ സഹായിക്കുന്ന ഈ കുഞ്ഞുമോനെ പ്രശംസിക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള പ്രാദേശിക കച്ചവടക്കാർക്ക് പ്രോത്സാഹനം നൽകണം എന്ന അഭിപ്രായവുമായി എത്തുന്നവരും നിരവധിയാണ്. എന്തായാലും മകന്റെ ഒരു കുഞ്ഞു വിഡിയോയിലൂടെ കച്ചവടം മികച്ചതായതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അദ്നാന്റെ കുടുംബം.
Isko bolte baap ka Sahara banna 🙂
— Azhar Maqsusi (@azhar_maqsusi) April 13, 2022
Chotu miyan inshallah kal apke PAPA ki haleem khane hum aarahe hai thik 8.00 pm ko 🙂 aur aap se bhi mulaqat kareinge 🙂
2022 best Reporting 🙂 Dabbey Dabaliyaan 😀
I salute you chuto master 🙂 pic.twitter.com/Ge2PMKLZzF
Story highlights: Young boy makes father’s stall famous