വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയിൽ ആഞ്ഞുതുഴഞ്ഞ് യുവാക്കൾ- പൊട്ടിച്ചിരിപ്പിക്കുന്ന സൗഹൃദകാഴ്ച

May 24, 2022

സൗഹൃദങ്ങൾ എപ്പോഴും പിറക്കുന്നത് പല സ്വഭാവ സവിശേഷതകൾ ഉള്ളവരിലാണെങ്കിലും ഇവരിലെല്ലാം പൊതുവായ ഒരു ഘടകമുണ്ടാകും. എന്തെങ്കിലും ഒരു തീരുമാനം ഒരാളെടുത്താൽ അതിനൊപ്പം നിൽക്കുന്നവരാകും സുഹൃത്തുക്കൾ. അതിപ്പോൾ പ്രധാനപ്പെട്ടൊരു തീരുമാനമാകട്ടെ, പൊതുവിടത്തിൽ ഒരു കുസൃതിയാകട്ടെ അവർ ഒറ്റക്കെട്ടായിരിക്കും. അങ്ങനെയൊരു സൗഹൃദത്തിന്റെ കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Read Also:ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ സ്വാഗതമേകി മലയാളത്തിലെഴുതിയ പ്ലക്കാർഡുമായി ജാപ്പനീസ് കുട്ടി- വിഡിയോ

വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയിൽ 4 പേർ വള്ളം തുഴയുന്ന വിഡിയോ വൈറലാകുന്നു. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ വെച്ചാണ് വിഡിയോ പകർത്തിയത്. വിഡിയോയിൽ, എയർപോർട്ടിലെ ചലിക്കുന്ന നടപ്പാതയിൽ ഒരു കൂട്ടം ആളുകൾ ഇരിക്കുന്നത് കാണാം. ഇവർ ഓട്ടോ വാക്ക് നടപ്പാതയിൽ ഇരുന്ന് നടക്കുന്ന ഭാഗത്തേക്ക് തുഴയുന്നതായി കാണാം. സമീപത്തുണ്ടായിരുന്നവർക്ക് അവരെ കണ്ടു ചിരി അടക്കാനായില്ല. പലരും വിഡിയോ പകർത്തുകയും, കുട്ടികളെ ഈ കാഴ്ച്ച വിളിച്ചു കാണിക്കുകയും ചെയ്യുന്നത് കാണാം.

Read Also: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..

എല്ലാവരും ഈ കാഴ്ച നന്നായി ആസ്വദിച്ചു.എന്നാൽ, ചിലർ ഇത്തരം കോമാളിത്തരങ്ങൾ കാരണം യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകുന്നുവെന്ന തരത്തിലും പ്രതികരിച്ചിട്ടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വളരെയധികം ഹിറ്റാണ് ഈ കാഴ്ച. ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. അപ്പോഴാണ് ഇത്തരം സൗഹൃദങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്നു മനസിലാക്കേണ്ടത്.

Story highlights-  4 men rowing on a moving walkway