പ്രായം വെറും അഞ്ചു മാസം! അമ്മയ്‌ക്കൊപ്പം പ്ലാങ്ക് ചെയ്യുന്ന ശിശു- വിഡിയോ

വർക്കൗട്ട് സെഷനുകളിൽ പ്ലാങ്ക് പൊസിഷനുകൾ ചെയ്യാൻ പാടുപെടുന്നവരാണ് മിക്കവരും. എന്നാൽ, നിസാരമായി ചെയ്തുകൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച 5 മാസം പ്രായമുള്ള ഒരു കുഞ്ഞ് താരമാകുകയാണ്. ഫിറ്റ്‌നസ് പരിശീലകയായ മിഷേൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിലാണ് കുട്ടി പ്ലാങ്ക് പോസ് ചെയ്തത്. 31 മില്യൺ വ്യൂസ് ഉള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. 5 മാസം പ്രായമുള്ള ഒരു കുട്ടിക്ക് വളരെ അത്ഭുതകരമായി പ്ലാങ്ക് ചെയ്യാൻ സാധിക്കും എന്നതാണ് കൗതുകം സൃഷ്ടിക്കുന്നത്. മിഷേലിന്റെ മകനാണ് വിഡിയോയിൽ ഉള്ളത്.
വൈറലായ വിഡിയോയിൽ, അമ്മയായ മിഷേൽ പ്ലാങ്ക് പോസ് ചെയ്യുന്നത് കാണാം, തുടർന്ന് മിഷേലിനെ നോക്കി കുഞ്ഞ് അതേപോലെ അനുകരിക്കുന്നു. ഈ കൊച്ചുകുട്ടി നമ്മളിൽ മിക്കവരേക്കാളും നന്നായി പ്ലാങ്ക് ചെയ്യുന്നത് കാണാം. അതിശയിപ്പിക്കുന്ന വീഡിയോ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ച് മിഷേൽ എഴുതി, “എന്റെ 5 മാസം പ്രായമുള്ള കുട്ടി ചില പുതിയ കാര്യങ്ങൾ പഠിക്കുന്നു.”
ചിലപ്പോഴെങ്കിലും കാഴ്ചക്കാരുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിരിയിക്കാറുണ്ട് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ. പലപ്പോഴും ചെറിയ കുട്ടികളുടെ വിഡിയോകൾക്കാണ് പ്രിയമേറുന്നതും. അടുത്തിടെ കുഞ്ഞുവാവയുടെ വിഡിയോ സൈബർ ഇടങ്ങളിൽ വൈറലായിരുന്നു.
Read Also: പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ
ഒരു സംഘം നർത്തകർക്കൊപ്പം ചുവടുകൾ വയ്ക്കുന്ന കുഞ്ഞിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. അതിമനോഹരമായാണ് ഈ കുഞ്ഞിന്റെ നൃത്തച്ചുവടുകൾ എന്നതും ഏറെ ശ്രദ്ധേയമാണ്. വളരെയധികം ആസ്വദിച്ചാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സൈബർ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു ഈ വിഡിയോ.
Story highlights- 5-month-old baby does plank with mother