പിറന്നാൾ പാട്ടിനിടയിൽ പ്രിയതമയുടെ സർപ്രൈസ് എൻട്രി; എം ജി ശ്രീകുമാറിന്റെ രസകരമായ പ്രതികരണം- വിഡിയോ

May 30, 2022

മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലായി 20,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ എംജി ശ്രീകുമാർ ശ്രോതാക്കൾക്കിടയിൽ ഒരു ഇടമുണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ച ഗായകനാണ്. മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ സംഗീത പരിപാടികളിലൊന്നായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെയും എം ജി ശ്രീകുമാർ ഹൃദയം കീഴടക്കുകയാണ്. മീനാക്ഷി അവതാരകയായ ഷോയിൽ സംഗീതജ്ഞനായ എം ജയചന്ദ്രനൊപ്പമാണ് എം ജി ശ്രീകുമാർ വിധികർത്താവായി എത്തുന്നത്.

READ ALSO: ഒരു കുഞ്ഞിടവേളയ്ക്ക് ശേഷം കൂട്ടുകാർ പരസ്പരം കണ്ടുമുട്ടിയപ്പോൾ- സ്നേഹം പകർന്നൊരു കാഴ്ച

ഇത്തവണ പാട്ടുവേദിയിൽ എം ജി ശ്രീകുമാറിനായി വിപുലമായ പിറന്നാൾ ആഘോഷമാണ് ഒരുക്കിയത്. കുഞ്ഞു പാട്ടുകാരെല്ലാവരും ചേർന്ന് പിറന്നാൾ പാട്ട് പാടി എം ജി ശ്രീകുമാറിന് സർപ്രൈസ് നൽകിയപ്പോൾ അതിലും രസകരമായ ഒരു നിമിഷം വേദിയിൽ പിറന്നു. പാട്ടുകാർക്കിടയിലേക്ക് എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ എത്തിയതോടെ വേദിയിൽ ആഘോഷങ്ങൾക്ക് മാറ്റുകൂടി. ലേഖയെ കണ്ടപ്പോഴുള്ള എം ജി ശ്രീകുമാറിന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

READ ALSO: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

മനോഹരമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടും നൃത്തവും തമാശകളും സർപ്രൈസുമൊക്കെയായി ഉത്സവപ്രതീതിയാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകർക്കായി ടോപ് സിംഗർ സമ്മാനിക്കുന്നത്. കുട്ടികുരുന്നുകളുടെ പാട്ടിനൊപ്പം കളിയും ചിരിയും കമന്റുകളുമൊക്കെയായി നിറയുന്ന സംഗീത വിരുന്നിൽ ആഘോഷങ്ങൾക്കും കുറവൊന്നുമില്ല.

Story highlights- lekhas Surprise Entry During Birthday celebration of MG Sreekumar