മകനൊപ്പം ആവേശച്ചുവടുകളുമായി അറുപത്തിമൂന്നുകാരി- ശ്രദ്ധനേടി വിഡിയോ

May 25, 2022

പ്രായത്തെ തോൽപ്പിച്ച് ചുവടുകളിൽ വിസ്മയം തീർത്ത ആളാണ് രവി ബാല ശർമ്മ വളരെ ജനപ്രിയമാണ് രവി ബാലയുടെ ചുവടുകൾ. മാത്രമല്ല, അവരുടെ നൃത്തവിഡിയോകൾ നിമിഷനേരം കൊണ്ട് വൈറലാകുന്നു. 63 കാരിയായ രവി ബാല ഇപ്പോഴിതാ, ഇപ്പോൾ മനോഹരമായ നൃത്തവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ തന്റെ മകനോടൊപ്പം വളരെ പ്രശസ്തമായ ഒരു ഗാനത്തിന് നൃത്തം ചെയ്യുകയാണ്. വിഡിയോയിൽ അമ്മ-മകൻ ജോഡി അർജുൻ കപൂറിന്റെ ഹിറ്റ് ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്.

വിഡിയോയിൽ രവി ബാല തന്റെ മകൻ ഏകാൻഷ് വാത്‌സിനൊപ്പം ചുവടുവയ്ക്കുന്നത് കാണാം. ഇരുവരും പാട്ടിനൊപ്പം ചുവടുകൾവെച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. അമ്മയ്ക്കും മകനും അഭിനന്ദനം അറിയിച്ച് ധാരാളംപേർ രംഗത്തുവന്നു. ‘ഒരു കുടുംബത്തിന്റെ ശക്തി, ഒരു സൈന്യത്തിന്റെ ശക്തി പോലെ, പരസ്പരം നട്ടെല്ലുള്ളതാണ്. നമ്മിൽ ആർക്കെങ്കിലും മോശം സമയമോ മാനസികാവസ്ഥയോ ഉണ്ടാകുമ്പോഴെല്ലാം, ഭാവിയിൽ സന്തോഷവും പോസിറ്റീവും ശുഭാപ്തിവിശ്വാസവും ഉള്ളവരായിരിക്കാൻ ഞങ്ങൾ പരസ്പരം ഉന്നമിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു’ നൃത്തവിഡിയോ പങ്കുവെച്ചുകൊണ്ട് രവി ബാല കുറിക്കുന്നു.

read also: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..

മുംബൈ സ്വദേശിനിയാണ് രവി ബാല ശർമ്മ. അതേസമയം,വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്. അടുത്തിടെ പരമ്പരാഗത രീതിയിൽ നീല സാരി ധരിച്ച ഒരു മുത്തശ്ശി ചുവടുവയ്ക്കുന്ന വിഡിയോ ശ്രദ്ധേയമായിരുന്നു. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു.

Story highlights-63-yr-old mom with son dance