‘ഇംഗ്ലീഷ് പാട്ടുകൾക്കിടയിൽ പെട്ടെന്ന് ലുങ്കി ഡാൻസ് കേൾക്കുമ്പോൾ..’- വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

May 13, 2022

സിനിമകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. ചലച്ചിത്ര വിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടുവിശേഷങ്ങളും താരങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ചലച്ചിത്രതാരം അഹാന കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്ന പാട്ടുകളും നൃത്തങ്ങളുമൊക്കെയായി താരം സോഷ്യൽ ഇടങ്ങളിൽ എത്താറുണ്ട്. ഇപ്പോഴിതാ, രസകരമായ ഒരു നൃത്തവും കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.

‘കഴിഞ്ഞ 10 മിനിറ്റായി ഡിജെ തുടർച്ചയായി ഇംഗ്ലീഷ് പാട്ടുകൾ പ്ലേ ചെയ്തതുകൊണ്ട് നിങ്ങൾ സൈഡിൽ ഇരിക്കുമ്പോൾ, ഒരു ദേശി പാട്ട് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, പെട്ടെന്ന്, ലുങ്കി ഡാൻസ് ഗാനം കേൾക്കാൻ തുടങ്ങുന്നു… നിങ്ങൾക്കും ഇത് ആവേശമാകില്ലേ?’- അഹാന വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.

Read Also:ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: 66 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കുടുങ്ങി; സ്വയം പാചകം ചെയ്യാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പഠിച്ച് പതിമൂന്നുകാരൻ

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- Ahaana krishna lungi dance