“മനസ്സിൻ മടിയിലെ മാന്തളിരിൽ..”; മാതൃസ്നേഹം തുളുമ്പുന്ന വാണിയമ്മയുടെ അതിമനോഹരമായ ഗാനവുമായി അമൃതവർഷിണി

May 18, 2022

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്ര പിന്നണി സംഗീത ലോകത്തെ ഇതിഹാസമാണ് ഗായിക വാണി ജയറാം. നിരവധി ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് ആയിരത്തോളം സിനിമകളിൽ വാണിയമ്മ പാടിയിട്ടുണ്ട്. 3 തവണ പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള ഗായികയ്ക്ക് പല സംസ്ഥാനങ്ങളിൽ നിന്നും നിരവധി സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. വാണിയമ്മയുടെ അതിമനോഹരമായ ഒരു മലയാള ഗാനം ആലപിച്ചാണ് അമൃതവർഷിണി പാട്ട് വേദിയുടെ മനസ്സ് കീഴടക്കിയത്.

Read More: പാട്ട് വേദിയിൽ ഗാനഗന്ധർവ്വന്റെ മറ്റൊരു മനോഹര ഗാനവുമായി കുഞ്ഞ് ശ്രീദേവ്; കൂടെ പാടി വേദിയുടെ പ്രിയ ഗായിക ആൻ ബെൻസൺ

1994 ൽ ഇറങ്ങിയ ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലെ “മനസ്സിൻ മടിയിലെ മാന്തളിരിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് അമൃതവർഷിണി ആലപിച്ചത്. വാണിയമ്മ ആലപിച്ച് അനശ്വരമാക്കിയ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൻ മാഷാണ്. ഷിബു ചക്രവർത്തിയാണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

Story Highlights: Amrithavarshini sings a beautiful song of vani jairam