മലർക്കൊടിപോലെ…അതിഗംഭീര ആലാപനവുമായി ആൻ ബെൻസൺ; ഇത് കുഞ്ഞുപാട്ടുകാരി ഒരുക്കിയ സംഗീതവിരുന്നെന്ന് പാട്ട് വേദി

May 25, 2022

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ…. നീ എന്‍ മടി മേലെ 
മയങ്ങൂ…. നീ എന്‍ മടി മേലെ….1977 ൽ പുറത്തിറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങിയത് മുതൽ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി സംഗീതപ്രേമികൾ ചേർത്തുപിടിക്കണമെങ്കിൽ തീർച്ചയായും ഈ ഗാനത്തിൽ ഒരു മാന്ത്രികത ഉണ്ടാകും. അത്ഭുത സംഗീതത്തിന്റെ മാന്ത്രിക. ജാനകിയമ്മയുടെ ശബ്ദത്തിലൂടെ പാട്ട് പ്രേമികൾ കേട്ടാസ്വാദിച്ച ഈ ഗാനവുമായി ഒരിക്കൽ കൂടി പ്രേക്ഷകരുടെ അരികിലേക്ക് എത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക ആൻ ബെൻസൺ. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലീൽ ചൗധരി സംഗീതം നൽകിയ ഗാനം അതിഗംഭീരമാണ് ആൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ആൻ ബെൻസന്റെ ഈ പ്രകടനത്തിന് ശേഷം എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് വിധികർത്താക്കളും പാട്ട് വേദിയും ഈ കുരുന്നിനെ സ്വീകരിച്ചത്. പാട്ട് വേദിയിൽ ഈ കുഞ്ഞുമോൾ ഒരുക്കിയ സംഗീത വിരുന്നിന് നൂറിൽ തൊണ്ണൂറ്റിയൊൻപത് മാർക്കും വിധികർത്താക്കൾ നൽകി.

Read also: മേഘ്‌നക്കുട്ടിയെ പുതിയ വാക്ക് പഠിപ്പിച്ച് ഗായത്രി, മഴവിൽക്കാവടിയിലെ ഉറുവശിയെപ്പോലെയുണ്ടല്ലോയെന്ന് മണിയൻപിള്ള രാജു- പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ

അതിശയിപ്പിക്കുന്ന ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയെ സംഗീത സാന്ദ്രമാക്കാറുള്ള കുട്ടി ഗായികയാണ് ആൻ ബെൻസൺ. അടിച്ചുപൊളി ഗാനങ്ങളും മെലഡിയുമെല്ലാം ഭദ്രമാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ഗംഭീരമായി പാട്ട് പാടി വേദിയെ അത്ഭുതപ്പെടുത്താറുണ്ട് ഈ കൊച്ചുഗായിക. ഇത്തവണയും ആ സംഗീതവിരുന്ന് പ്രേക്ഷകർക്ക് സമ്മാനിക്കാൻ മറന്നില്ല ഈ കുഞ്ഞുഗായിക. അത്രമേൽ ഗംഭീരമായാണ് മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം ഈ കുഞ്ഞുമിടുക്കി ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ ആലപിക്കുന്നത്.

Story highlights; Ann Benson Malarkodipole goes extraordinary