“ശ്യാമമേഘമേ നീ..”; ടോപ് സിംഗർ വേദിയുടെ കൈയടി ഏറ്റുവാങ്ങിയ ആൻ ബെൻസന്റെ പാട്ട്
പാട്ട് വേദിയിലെ മിടുക്കി ഗായികയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആനിന്റെ പാട്ടിന് ആരാധകരേറെയാണ്. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.
ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് ആൻ ബെൻസൺ. മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 1989 ൽ ഇറങ്ങിയ ‘അധിപൻ’ എന്ന ചിത്രത്തിലെ “ശ്യാമമേഘമേ നീ..” എന്ന് തുടങ്ങുന്ന ഗാനമാണ് ആൻ വേദിയിൽ ആലപിച്ചത്. ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചുനക്കര രാമൻകുട്ടിയാണ്. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അതിമനോഹരമായാണ് ആൻ ഈ ഗാനം ആലപിച്ചത്. എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.
Read More: ‘ഇതാണ് യഥാർത്ഥ ചാമ്പിക്കോ’; പാട്ട് വേദിയിൽ ഒരു ചാമ്പിക്കോ നിമിഷം
വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Ann benson sings an evergreen song