ചടങ്ങുകളും ആഘോഷങ്ങളും ഒരുപോലെ ലളിതം- മകളുടെ വിവാഹ വിഡിയോ പങ്കുവെച്ച് എ ആർ റഹ്‌മാൻ

May 7, 2022

സംഗീതജ്ഞൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാന്റെ വിവാഹവിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് എന്ന ഓഡിയോ എഞ്ചിനീയറെയാണ് ഖദീജ വിവാഹം കഴിച്ചത്.ഇപ്പോഴിതാ, തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഖദീജയുടെയും റിയാസ്ദീന്റെയും വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് എ ആർ റഹ്‌മാൻ.

ഇരുവരും വളരെ ലളിതമായ വേഷവിധാനങ്ങളോടെയാണ് ചടങ്ങിലുള്ളത്. അമിതമായ ആഘോഷങ്ങളോ ഒന്നുമില്ലറെഹയാണ് വിവാഹം നടന്നതെന്ന് വിഡിയോ വ്യക്തമാക്കുന്നു. ചടങ്ങുകളും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം വധൂവരന്മാർ ചിത്രം പകർത്തുന്നതുമെല്ലാം വിഡിയോയിലുണ്ട്.

മുൻപ് എ ആർ റഹ്‌മാൻ ഖദീജയുടെയും റിയാസ്ദീന്റെയും വിവാഹത്തിൽ നിന്നുള്ള ഒരു കുടുംബചിത്രം പങ്കിട്ടിരുന്നു-“സർവ്വശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെ .. നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും മുൻകൂട്ടി നന്ദി” എന്ന് ചിത്രത്തിനൊപ്പം ഇദ്ദേഹം കുറിക്കുന്നു. എ ആർ റഹ്മാന്റെ അന്തരിച്ച അമ്മയുടെ ഛായാചിത്രവും വിവാഹവേദിയിൽ ഉണ്ടായിരുന്നു. അദ്ദേഹം ചിത്രം പങ്കിട്ടതിന് തൊട്ടുപിന്നാലെ, സുഹൃത്തുക്കൾ ആശംസകളോടെ എത്തി. ഗായിക ശ്രേയ ഘോഷാൽ എഴുതി, “ഹൃദ്യമായ അഭിനന്ദനങ്ങൾ ഖദീജ റഹ്മാൻ @ റിയാസ്ദീൻറിയാൻ.. ദൈവം മനോഹരമായ ദമ്പതികളെ അനുഗ്രഹിക്കട്ടെ”. നിരവധി ആളുകളാണ് ഇരുവർക്കും ആശംസ അറിയിച്ചത്.

Read Also: ഒരിക്കലും പറയാത്ത വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയകഥ- ദുൽഖർ

അതിനിടെ, ഖദീജ റഹ്‌മാനും തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഒരു മനോഹരമായ ചിത്രം പങ്കുവെച്ചിരുന്നു- ‘എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ദിവസം. എന്റെ പുരുഷൻ റിയാസ്ദീൻരിയനെ വിവാഹം കഴിച്ചു’ എന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്നു. വിവാഹത്തിന്, ഖതിജ ഓഫ്-വൈറ്റ് എത്‌നിക് വസ്ത്രമാണ് ധരിച്ചിരുന്നത്. റിയാസ്ദീൻ ഓഫ് വൈറ്റ് ഷെർവാണിയിൽ തിളങ്ങി. അതേസമയം ഗായികയും സംഗീതജ്ഞയുമാണ് ഖദീജ. കൃതി സനോൻ അഭിനയിച്ച മിമിയിലെ റോക്ക് എ ബൈ ബേബി ഉൾപ്പെടെ ഏതാനും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Story highlights- AR Rahman Shares An Adorable Video From Daughter Khatija wedding