ചൈനയിൽ കൊവിഡ് രൂക്ഷം; ഏഷ്യൻ ​ഗെയിംസ് മാറ്റിവെച്ചു

May 6, 2022

ചൈനയിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) സെപ്റ്റംബറിൽ ചൈനീസ് നഗരമായ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന 2022 ലെ ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. ഒസിഎ പ്രസിഡന്റ് രൺധീർ സിംഗ് വെള്ളിയാഴ്ച താഷ്‌കന്റിൽ ചേർന്ന ഒസിഎ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ഗെയിംസ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്.

മൾട്ടി-സ്‌പോർട്‌സ് ഗെയിംസിന്റെ 19-ാമത് എഡിഷൻ സെപ്‌റ്റംബർ 10 മുതൽ 25 വരെ ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനത്ത് നടക്കാനിരിക്കുകയായിരുന്നു.കായിക മത്സരത്തിന്റെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.

Read Also: മാപ്പിള പാട്ടിന്റെ നൈർമല്യവുമായി പാട്ട് വേദിയിൽ മേഘ്‌നക്കുട്ടിയും ശ്രീഹരിയും

ഫെബ്രുവരിയിൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾക്ക് കീഴിൽ ബെയ്ജിംഗിൽ നടന്ന വിന്റർ ഒളിമ്പിക്‌സ് ഒഴികെ, ചൈനയിലെ മിക്ക അന്താരാഷ്ട്ര കായിക ഇനങ്ങളും COVID-19 പാൻഡെമിക്കിന്റെ തുടക്കം മുതൽ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. 44 രാജ്യങ്ങളിൽ നിന്നുമുള്ള 11,000-ലധികം അത്‌ലറ്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ തടാകതീര നഗരം തയ്യാറെടുക്കുമ്പോൾ ഗെയിംസിനായുള്ള 56 മത്സര വേദികളും പൂർത്തിയായിരുന്നു.

Story highlights- Asian Games 2022 postponed till next year