മാപ്പിള പാട്ടിന്റെ നൈർമല്യവുമായി പാട്ട് വേദിയിൽ മേഘ്‌നക്കുട്ടിയും ശ്രീഹരിയും

May 5, 2022

മലയാളികളുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ ടോപ് സിംഗർ. പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ തമാശ നിറഞ്ഞ വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകരുടെ മനം കവരാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയിലും പ്രേക്ഷകരിലും ചിരി പടർത്താറുണ്ട്.

ഇപ്പോൾ മേഘ്നയും ടോപ് സിംഗർ വേദിയിലെ മറ്റൊരു മിടുക്കൻ പാട്ടുകാരനായ ശ്രീഹരിയും ഒരുമിച്ച് ആലപിച്ച ഒരു മാപ്പിള പാട്ടാണ് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനം കവർന്നിരിക്കുന്നത്. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകനും മേഘ്‌നക്കുട്ടിയും ഒരുമിച്ച് ആലപിച്ചപ്പോൾ ഹൃദ്യമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷ്യം വഹിച്ചത്.

“കരയാനും പറയാനും..” എന്ന് തുടങ്ങുന്ന അതിമനോഹരമായ മാപ്പിള പാട്ടാണ് മേഘ്നയും ശ്രീഹരിയും വേദിയിൽ പാടിയത്. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച നിത്യഹരിത ഗാനമാണ് അതിമനോഹരമായി വേദിയിൽ ആലപിച്ച് മേഘ്നയും ശ്രീഹരിയും കൈയടി വാങ്ങിയത്.

Read More: മുത്തച്ഛന്റെ ഓർമകളിൽ നിറകണ്ണുകളോടെ പാട്ടുപാടി ആൻ ബെൻസൺ; സ്നേഹത്തോടെ ചേർത്തുനിർത്തി ടോപ് സിംഗർ വേദി

അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ മേഘ്നയുടെയും ശ്രീഹരിയുടെയും ഗാനത്തിലൂടെ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായിരിക്കുന്നത്.

Story Highlights: Meghna and sreehari amazing performance