കുഞ്ഞുപാട്ടുകാരി ഭാവയാമിയ്‌ക്കൊപ്പം ചുവടുവെച്ച് മണിയൻപിള്ള രാജുവും ധർമജനും- രസികൻ വിഡിയോ

May 10, 2022

ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ രണ്ടാം സീസണിൽ എത്തിനിൽക്കുകയാണ്. പാട്ടുവേദിയിലെ വിശേഷങ്ങൾക്ക് പുറമെ മ്യൂസിക് ഉത്സവ് എന്ന ആഘോഷരാവും ടോപ് സിംഗർ പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയിട്ടുണ്ട്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ വിധികർത്താക്കളായ എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ, അനുരാധ എന്നിവർക്ക് പുറമെ ഒട്ടേറെ സിനിമാ- സാംസ്‌കാരിക രംഗത്തെ താരങ്ങൾ അണിനിരക്കുന്ന വേദിയുമാണ് മ്യൂസിക് ഉത്സവ് . മുൻപ് പാട്ടുവേദിയിൽ  ഇന്ദുകലാമൗലി എന്ന ഗാനവുമായെത്തി അമ്പരപ്പിച്ച മൂന്നുവയസ്സുകാരി ഭാവയാമി മ്യൂസിക് ഉത്സവിൽ വീണ്ടും എത്തിയിരിക്കുകയാണ്.

ഇത്തവണ പാട്ടിനൊപ്പം നൃത്തവുമുണ്ട്. കുഞ്ഞു ഭാവയാമിക്കൊപ്പം വേദിയിൽ അതിഥികളായി എത്തിയ മണിയൻപിള്ള രാജുവും ധർമജനും ചുവടുവയ്ക്കുന്ന രസകരമായ കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്. ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രസാദിന്റെ മകളാണ് ഭാവയാമി.

Read Also: ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപരൻ

മലയാള ടെലിവിഷൻ ചരിത്രത്തിൽ ടോപ് സിംഗറിനോളം ജനപ്രീതി നേടിയ മറ്റൊരു സംഗീത പരിപാടിയില്ല. കുരുന്നു പാട്ടുകാരുടെ അസാമാന്യ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ വേറിട്ട് നിർത്തുന്നു. ആദ്യ സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ രണ്ടാം സീസണും എത്തി. ഇത്തവണ പാട്ടിനൊപ്പം കുറുമ്പും കുസൃതിയും അൽപം കൂടുതലുള്ള മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഭാവ ഗായകരും, നടൻ പാട്ടിന്റെ ചേലുള്ളവരും മാത്രമല്ല, അഭിനയത്തിലും മുന്നിട്ട് നിൽക്കുന്നവർ ടോപ് സിംഗർ സീസൺ 2ന്റെ വേദിയിലുണ്ട്.

Story highlights- bhavayami music utsav episode