കശുവണ്ടിയുടെ ആകൃതിയിൽ മുട്ട; ഒരു ദിവസംകൊണ്ട് നാട്ടിലെ താരമായി കോഴി; വൈറൽ വിഡിയോ

May 26, 2022

മുട്ടയിട്ട് താരമായ ഒരു കോഴിയാണ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കോഴികളൊക്കെ മുട്ടയിടുന്നത് സാധാരണമല്ലേ എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഈ മുട്ട ഒരു സാധാരണ മുട്ടയല്ല. സാധാരണ കോഴികൾ ഇടുന്ന റൗണ്ട് ഷേപ്പിന് പകരം കശുവണ്ടിയുടെ ആകൃതിയിലാണ് ഈ കോഴിയുടെ മുട്ടകൾ.

കർണാടകയിലാണ് സംഭവം. കോഴിയുടെ ഉടമയായ പ്രകാശ് എന്നയാളാണ് കോഴിമുട്ടയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും. അതേസമയം സാധാരണ മുട്ടയുടെ ഷേപ്പിലായിരുന്നു ഈ കോഴി ആദ്യമൊക്കെ മുട്ടകൾ ഇട്ടിരുന്നു. പെട്ടന്ന് ഒരു ദിവസം മുട്ടയുടെ ആകൃതി മാറിയത് ശ്രദ്ധിച്ച പ്രകാശ് പിന്നീട് അടുത്ത ദിവസങ്ങളിലും ഇത് കണ്ടതോടെ മൃഗഡോക്റുടെ വിശദീകരണം തേടുകയായിരുന്നു. അതേസമയം ഇത്തരം സംഭവങ്ങൾ വളരെ വിരളമായിട്ട് മാത്രം സംഭവിക്കുന്നതായതിനാൽ ഇതിന് പിന്നിലെ കാരണം എന്തായിരിക്കും എന്ന് ആദ്യമൊക്കെ ആർക്കും മനസ്സിലായിരുന്നില്ല. എന്നാൽ ചിലപ്പോൾ കോഴിയുടെ പ്രത്യുത്‌പാദന അവയവത്തിൽ പുഴുവോ മറ്റോ കയറിയതാവാം ഇതിന് കാരണം എന്നാണ് ഡോക്റുടെ വിലയിരുത്തൽ. എന്തായാലും കോഴി മുട്ടയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു.

Read also; കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ പഞ്ചസാര മലകൾ- വിശദീകരണവുമായി ശാസ്ത്രലോകം…

വ്യാജവാർത്തകൾക്കും വലിയ രീതിയിൽ പ്രചാരം ലഭിക്കുന്ന കാലമായതിനാൽ ആദ്യമൊക്കെ ഈ കോഴിമുട്ടയുടെ വാർത്ത വ്യാജവാർത്തയാണ് എന്നാണ് പലരും കരുതിയത്. എന്നാൽ കോഴി മുട്ടയിടുന്നതിന്റെ ദൃശ്യങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ഇത് സത്യമാണെന്നും തിരിച്ചറിഞ്ഞു. അതേസമയം ഇതാദ്യമായല്ല കോഴികൾ വ്യത്യസ്ത ആകൃതിയിൽ മുട്ടയിടുന്നത്. നേരത്തെ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ പിതാപുരത്തുള്ള ഒരു പലചരക്ക് കടക്കാരന്റെ കോഴി മാങ്ങയുടെ ആകൃതിയിൽ മുട്ടയിട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. മാങ്ങയ്‌ക്കൊപ്പം മുട്ട വച്ചുകൊണ്ടുള്ള ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും.

Story highlights: ‘Cashew-Shaped Eggs’ Makes This Hen Talk of The Town- Viral Video