‘ഈ മനുഷ്യനോടുള്ള കടപ്പാടും ബഹുമാനവും എത്ര പറഞ്ഞാലും തീരില്ല’- ഹൃദ്യമായ കുറിപ്പുമായി നടൻ ചന്തുനാഥ്

May 26, 2022

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തി മികച്ച അഭിപ്രായം നേടുന്ന ത്രില്ലർ ചിത്രമാണ് ട്വൽത്ത് മാൻ. സിനിമ പ്രേക്ഷകരിൽ നിന്ന് വളരെയധികം പ്രശംസ നേടുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ ഒട്ടേറ താരങ്ങൾ അണിനിരക്കുന്നുണ്ട്. നടൻ ചന്തുനാഥ്‌ സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള നിരവധി വിഡിയോകൾ ചന്തുനാഥ്‌ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സംവിധായകൻ ജീത്തു ജോസഫിനൊപ്പമുള്ള ചിത്രങ്ങളും ഹൃദ്യമായൊരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് നടൻ.

ഞാൻ ഇൻഡസ്ട്രിയിൽ മൊട്ടിട്ടുകൊണ്ടിരിക്കുമ്പോൾ ലാലേട്ടനൊപ്പം റാമിൽ ചേരാനുള്ള ഭാഗ്യം നൽകി. . പിന്നീട് അദ്ദേഹം ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിന് എന്റെ ഡേറ്റ് ബുക്ക് ചെയ്തു, വീണ്ടും ലാലേട്ടനും ഒരു കൂട്ടം ബഹുമുഖ കലാകാരന്മാർക്കും ഒപ്പം ‘അഭിമാനം തോന്നി. ‘.. എന്നിലെ കലാകാരന്റെ സ്വീകാര്യതയുടെ അടയാളമായിരുന്നു അത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് നമ്മുടെ കുടുംബത്തോടൊപ്പമുള്ളത് പോലെയാണ്. ലിന്റ ജീത്തു ഒരു സഹോദരിയെ പോലെയാണ്. അവരുടെ മക്കൾ, പ്രത്യേകിച്ച് കാത്തി ജീത്തു വരും വർഷങ്ങളിൽ സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും, ഞങ്ങൾക്ക് അതിശയിക്കാനില്ല, അപ്പാ പുള്ളെ..ജിതേഷിനെ നൽകിയതിന് നന്ദി’- ചന്തുനാഥ് കുറിക്കുന്നു.

Read Also: പ്രണയം നിറച്ച് ‘മേജർ’ സിനിമയിലെ ‘പൊൻ മലരേ’ ഗാനം

ആദ്യ സിനിമയിൽ തന്നെ തന്റേതായ ഇടം അടയാളയപ്പെടുത്താൻ സാധിച്ച നടനാണ് ചന്തുനാഥ്‌. അധ്യാപകനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായ ചന്തുനാഥാണ് ‘പതിനെട്ടാം പടി’യിലെ ജോയ് സാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചന്തു സിനിമയിലേക്ക് വരുന്നത്. പതിനെട്ടാം പടി’യില്‍ സഹസംവിധായകനായും നടനായും ഗ്രൂമിംഗ് കണ്‍ട്രോളറായുമൊക്കെ പ്രവര്‍ത്തിക്കാന്‍ ചന്തുനാഥിന് സാധിച്ചു. ആറു മാസത്തോളം എടുത്താണ് ജോയ് എന്ന കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കങ്ങള്‍ ചന്തുനാഥ് നടത്തിയത്. കൊല്ലം സ്വദേശിയാണ് മാതാപിതാക്കളെങ്കിലും ചന്തുനാഥ് വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. ഗായിക സ്വാതിയാണ് ഭാര്യ. നീലംശ് എന്ന മകനുണ്ട്.

Story highlights- chandhunadh about jeethu joseph