കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ച് Zoul & Zera; ഉദ്ഘാടനം റസൂൽ പൂക്കുട്ടി
May 27, 2022

കുട്ടികളുടെ കലാവാസന വളർത്താൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ച് കുട്ടികളുടെ വസ്ത്രവ്യാപാര കേന്ദ്രമായ സോൾ ആന്റ് സേറ. ‘രംഗ് ദേ ബച്ച്പൻ കി പെഹ്ചാൻ’ എന്ന് പേര് നൽകിയിരുന്ന മത്സരം കോഴിക്കോട് ഹൈലൈറ്റ് മാളിൽ മെയ് 29 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കും. റസൂൽ പൂക്കുട്ടിയാണ് ഉദ്ഘാടനം.
രണ്ട് വിഭാഗമായാണ് മത്സരം നടത്തുക. രണ്ടര വയസ് മുതൽ ആറ് വയസ് വരെയുള്ള കുട്ടികളുടെ ഒരു വിഭാഗവും ആറ് മുതൽ 12 വയസ് വരെയുള്ള മറ്റൊരു വിഭാഗവും. മത്സരാർത്ഥികൾക്കെല്ലാം ആകർഷകമായ സമ്മാനവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : +91 9746540777

Story Highlights: children painting competition in kozhikode