സെയ്ഫ് അലി ഖാൻ ഇംപെക്‌സ് ഹോം എന്റർടൈൻമെന്റ് ബ്രാൻഡ് അംബാസഡർ

August 11, 2022

പ്രശസ്ത ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഇംപെക്‌സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡർ. ഇംപെക്‌സ് കിച്ചൺവെയർസ് അംബാസഡറായി ജനപ്രിയ തെന്നിന്ത്യൻ നടി കല്യാണി പ്രിയദർശനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ടെലിവിഷൻ ഉൽപ്പന്നങ്ങളെ പ്രതിനിധീകരിച്ച് സെയ്ഫ് അലി ഖാനെത്തുന്നത്. സ്റ്റൈലിഷും ട്രെൻഡിങ്ങുമായ ഡിസൈനും മികച്ച ഫീച്ചറുകളുമാണ് ഇംപെക്‌സ് ടെലിവിഷനുകളെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ദശലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടബ്രാന്റായി ഇംപെക്‌സ് മാറുന്നത്.

നിരവധി ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള സെയ്ഫ് അലി ഖാൻ ബോളിവുഡിലെ നായക കഥാപാത്ര സങ്കൽപ്പത്തിൽ മാറ്റം വരുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാർഡ്, ഏഴ് ഫിലിംഫെയർ അവാർഡുകൾ തുടങ്ങി പത്മശ്രീ അടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇല്ലുമിനാറ്റി ഫിലിംസ്, ബ്ലാക്ക് നൈറ്റ് ഫിലിംസ് എന്നിവയുടെ നിർമ്മാണ കമ്പനികളുടെ ഉടമയും കൂടിയാണ് ഖാൻ.

“നിരന്തരം മാറ്റങ്ങളെ സ്വീകരിക്കാൻ തുറന്നുവെച്ച മനസ്സിനുടമയാണ് സെയ്ഫ്. ദേശീയ രംഗത്ത് അതിവേഗം വളരുന്ന ഇംപെക്‌സ് ബ്രാൻഡിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് അദ്ദേഹത്തിന്റെ സാനിധ്യം സഹായകരമാകും. അതുകൊണ്ടാണ് ഇംപെക്‌സ് ബ്രാൻഡിന്റെ മുഖമായി സെയ്ഫിനെ തന്നെ തെരഞ്ഞെടുത്തത്”. – ഇംപെക്‌സ് മാനേജിംഗ് ഡയറക്ടർ സി.നുവൈസ് വ്യക്തമാക്കി.

Read More: ഇത്രയും ക്യൂട്ടായിട്ടുള്ള ഒരു കരാട്ടെ പ്രകടനം കണ്ടിട്ടുണ്ടാകില്ല; ആശാനെ മലർത്തിയടിച്ച് കുഞ്ഞ് ശിഷ്യ- വിഡിയോ

കേരളം ആസ്ഥാനമായുള്ള കെ.സി.എം അപ്ലയൻസസിന്റെ ഭാഗമാണ് ഇംപെക്‌സ് ബ്രാൻഡ്. നൂതനമായ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ ജനപ്രിയ ബ്രാൻഡ് എന്നതിലുപരി ഒരു അന്താരാഷ്ട്ര ബ്രാൻഡായി ഇംപെക്‌സ് ഉയരുകയാണ്. ഇന്ത്യയിൽ നിർമിച്ച് ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉൽപ്പന്നങ്ങൾ എത്തിക്കുക എന്നതാണ് കമ്പനി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി. ലോകത്തെവിടെയും സ്വീകാര്യത ലഭിക്കുന്നതിനായി ഗുണനിലവാരവും മിതമായ വിലയും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

Story Highlights: Saif ali khan brand ambassador of impex home entertainment