‘ഹൃദയം ടീമിനെ ആദ്യമായി കണ്ടപ്പോൾ’- വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

May 3, 2022

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ റിലീസ് ചെയ്‌ത് 101 ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിലെ ദർശന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ദർശന രാജേന്ദ്രൻ ‘ഹൃദയം’ ടീമിനെ ആദ്യമായി കണ്ട ദിവസം എടുത്ത ഒരു വിഡിയോ പങ്കുവെച്ചുകൊണ്ട് 101 ദിനം ആഘോഷമാക്കുകയാണ്. വിനീത് ശ്രീനിവാസനും മറ്റ് സഹതാരങ്ങളും സ്‌ക്രിപ്റ്റ് വായിക്കുന്നത് മുതൽ അവർ സംഗീതത്തിലേക്ക് എത്തിയതുവരെയുള്ള ‘ഹൃദയം’ ടീമുമായുള്ള യാത്രയെക്കുറിച്ചും നടി പങ്കുവയ്ക്കുന്നു.

‘ഹൃദയത്തിന്റെ 101 ദിവസങ്ങൾ ഒരു ടീമായി ഞങ്ങൾ കണ്ടുമുട്ടിയ ആദ്യ ദിവസത്തെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. വിനീത് ശ്രീനിവാസൻ ഞങ്ങൾക്ക് തിരക്കഥ വായിച്ചുതന്നു , ഞങ്ങൾ ഒരുമിച്ച് സിനിമയുടെ സംഗീതം ശ്രവിച്ചു, തുടർന്ന് ഞാനും ചിലരും ചേർന്ന് ചില തിയേറ്റർ കാര്യങ്ങൾ അവതരിപ്പിച്ചു. ഇത് വളരെ രസകരമാക്കാൻ പോകുന്നുവെന്ന് അപ്പോഴേ എനിക്കറിയാം. 101 ദിന ആശംസകൾ, പ്രിയപ്പെട്ടവരേ ‘- ദർശൻ കുറിക്കുന്നു.

Read Also: കടുത്തചൂടിൽ വലയുന്ന വഴിയോരക്കച്ചവടക്കാർക്ക് കുപ്പിയിൽ വെള്ളം നൽകുന്ന കൊച്ചുകുട്ടി- ഹൃദ്യമായൊരു കാഴ്ച

ജനുവരി 21-നാണ് ഒരു മ്യൂസിക്കൽ ചിത്രമായ ‘ഹൃദയം’ ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒപ്പം സിനിമാപ്രേമികളുടെയും നിരൂപകരുടെയും ഹൃദയം ചിത്രം കീഴടക്കി. പഠനത്തിനായി ചെന്നൈയിലേക്ക് പോകുന്ന അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ ജീവിതവും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

‘ഹൃദയം’ ഒരു സംഗീത വിരുന്നായിരുന്നു. ചിത്രത്തിന് ആകെ 15 ട്രാക്കുകൾ ഉണ്ടായിരുന്നു. സംഗീത പ്രേമികൾക്കായി ടീം ഓഡിയോ കാസറ്റുകളും ലിമിറ്റഡ് എഡിഷൻ വിനൈൽ റെക്കോർഡുകളും പുറത്തിറക്കിയിരുന്നു.

Story highlights- darshana rajendran celebrating 101 days of hridayam movie