“അഞ്ജന കണ്ണെഴുതി, ആലിലത്താലി ചാർത്തി..”; തച്ചോളി ഒതേനനിലെ തമ്പുരാട്ടി കുട്ടിയായി ദേവനക്കുട്ടി

May 25, 2022

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞു ഗായകർക്കുള്ളത്. അതിനാൽ തന്നെ കൊച്ചു ഗായകരുടെ ആലാപനത്തിൽ വേദി മതിമറന്നുപോയ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.

അതിമനോഹരമായ ഒരു പാട്ടിലൂടെ പാട്ട് വേദിയുടെ പ്രിയ ഗായിക ദേവനശ്രിയ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്നിരിക്കുകയാണ്. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

എസ് എസ് രാജൻ സംവിധാനം ചെയ്‌ത്‌ 1964 ൽ ഇറങ്ങിയ ‘തച്ചോളി ഒതേനൻ’ എന്ന ക്ലാസ്സിക് മലയാള ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പാട്ടാണ് “അഞ്ജന കണ്ണെഴുതി..” എന്ന് തുടങ്ങുന്ന ഗാനം. മലയാളത്തിന്റെ മഹാനടൻ സത്യൻ മാഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഈ ഗാനവുമായി സംഗീത വേദിയിലെത്തി കൈയടി വാങ്ങുകയാണ് കൊച്ചു ഗായിക ദേവനക്കുട്ടി.

പി ഭാസ്‌കരൻ മാഷ് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ബാബുരാജാണ്. എസ് ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ‘അപ്പോൾ അത് ചീറ്റിങ്ങല്ലേ..’- ഒരുകോടി വേദിയിൽ പൊട്ടിച്ചിരി വിതറി കൺമണിക്കുട്ടി

പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Devana sriya amazing performance