‘അപ്പോൾ അത് ചീറ്റിങ്ങല്ലേ..’- ഒരുകോടി വേദിയിൽ പൊട്ടിച്ചിരി വിതറി കൺമണിക്കുട്ടി

May 25, 2022

നടി മുക്തയുടെ മകൾ കിയാര സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയയാണ്. നൃത്തവും പാട്ടും രസകരമായ വിശേഷങ്ങളുമൊക്കെയായി കിയാര ഹൃദയം കീഴടക്കാറുണ്ട്. ഇപ്പോൾ അമ്മയുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്കും എത്തിയിരിക്കുകയാണ് കൺമണി എന്ന കിയാര. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മുക്തയ്ക്കൊപ്പം എത്തിയപ്പോളും കൺമണികുട്ടിക്ക് ധാരാളം വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്നു.

അറിവിന്റെ വേദിയിൽ ഇപ്പോഴിതാ, രസകരമായ ഒരു നിമിഷം ശ്രദ്ധനേടുകയാണ്. മത്സരാർത്ഥികളോടുള്ള ചോദ്യങ്ങൾക്ക് ഇത്തിരി ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിക്കാൻ ശെരിയുത്തരമാണെങ്കിലും തെറ്റിയല്ലോ എന്നും ശെരിയാണെന്നു ഉറപ്പാണോ എന്നുമൊക്കെ പറഞ്ഞ് കുഴപ്പിക്കാറുണ്ട്. മുക്തയോടുള്ള ചോദ്യ്രത്തിലും ഇങ്ങനെ ആകാംക്ഷയുടെ നിമിഷമുണ്ടായപ്പോഴാണ് കൺമണിക്ക് ആശങ്കയുണ്ടായത്.

ഉത്തരം ശെരിയായിട്ടും തെറ്റാണെന്ന് പറഞ്ഞിട്ട് പെട്ടെന്ന് ശെരിയാണെന്നു പറയുന്നത് ചീറ്റിങ് അല്ലേ എന്നാണ് കൺമണി ചോദിക്കുന്നത്. എല്ലാവരെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ച ചോദ്യം ശ്രദ്ധനേടുകയാണ്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

Read Also: സ്കർട്ടണിഞ്ഞ് ന്യൂയോർക്ക് തെരുവിൽ അതിമനോഹരമായ നൃത്തവുമായി ചെറുപ്പക്കാരൻ- കൈയടി നേടിയ പ്രകടനം

അതേസമയം, മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി. നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി ഏറെ രസകരമാണ്. 

Story highlights- kanmani’s funny question