“പത്തു വെളുപ്പിന്…”; മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയുടെ അതിമനോഹരമായ ഗാനവുമായി
പാട്ട് വേദിയുടെ മനസ്സ് നിറച്ച് ദേവനന്ദ

May 19, 2022

പ്രേക്ഷകരുടെ ഉള്ളുലച്ച ഒട്ടേറെ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനായിരുന്നു ലോഹിതദാസ്. തിരക്കഥാകൃത്തായി സിനിമയിൽ തുടക്കം കുറിച്ച ലോഹിതദാസ് പിന്നീട് മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായും മാറി.

ലോഹിതദാസ് എഴുതി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ഭരതൻ സംവിധാനം ചെയ്‌ത മലയാള സിനിമയാണ് ‘വെങ്കലം.’ മലയാളത്തിന്റെ മഹാനടൻ മുരളിയോടൊപ്പം മനോജ് കെ ജയനും ഉർവ്വശിയും കെപിഎസി ലളിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മലയാളത്തിന്റെ സുവർണ കാലഘട്ടത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കരുതപ്പെടുന്ന ചിത്രം കൂടിയാണ്.

1993 ൽ പുറത്തിറങ്ങിയ വെങ്കലം അതിമനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ്. ചിത്രത്തിലെ “പത്തു വെളുപ്പിന്..” എന്ന് തുടങ്ങുന്ന ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. ഇപ്പോൾ ഈ ഗാനവുമായി എത്തി പാട്ട് വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ദേവനന്ദ.

പി ഭാസ്‌ക്കരൻ മാഷ് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മലയാളത്തിന്റെ സംഗീത സാമ്രാട്ട് രവീന്ദ്രൻ മാഷാണ്. ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തെ വാനമ്പാടിയായി അറിയപ്പെടുന്ന കേരളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായ ഈ ഗാനം ആലപിച്ചാണ് ദേവനന്ദ പാട്ട് വേദിയിൽ കൈയടി ഏറ്റുവാങ്ങിയത്. ആലാപനത്തിന് ശേഷം മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ദേവനന്ദയുടെ പാട്ടിനെ പറ്റി പങ്കുവെച്ചത്.

Read More: “മനസ്സിൻ മടിയിലെ മാന്തളിരിൽ..”; മാതൃസ്നേഹം തുളുമ്പുന്ന വാണിയമ്മയുടെ അതിമനോഹരമായ ഗാനവുമായി അമൃതവർഷിണി

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devananda sings a beautiful song sung by k s chithra