അറുപതുകളിലും പ്രായം തളർത്താത്ത ചുവടുകളുമായി ദമ്പതികൾ-മനോഹരമായ വിഡിയോ

May 5, 2022

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. ഇപ്പോഴിതാ, തങ്ങളുടെ അറുപതുകളെ ചടുലമായ നൃത്തചുവടുകളിലൂടെ ആവേശത്തിലാക്കിയിരിക്കുകയാണ് ദമ്പതികൾ.

2019ൽ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച അതേ സിഖ് ദമ്പതികളാണ് വീണ്ടും ചുവടുകളിലൂടെ വിസ്മയിപ്പിക്കുന്നത്. ‘ഐ ലൈക്ക് മി ബെറ്റർ’ എന്ന ഗാനത്തിന്റെ താളത്തിനൊത്ത് ഈ ദമ്പതികൾ ചുവടുവയ്ക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ 2.3 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. ഒരു വിവാഹ ചടങ്ങിൽ ഇരുവരും നൃത്തം ചെയ്യുന്നതാണ് വിഡിയോ. ഇരുവരും തങ്ങളുടെ ചുവടുകൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നത് കാണാം.

2018 ഏപ്രിലിൽ, പോർച്ചുഗലിലെ ഒരു പബ്ബിൽ നൃത്തം ചെയ്യുന്ന മാതാപിതാക്കളുടെ വിഡിയോ ഗീതാന എന്ന യുവതി പങ്കിട്ടപ്പോഴാണ് ഇരുവരും ശ്രദ്ധനേടിയത്. ദമ്പതികൾ അന്നുമുതൽ എല്ലാവരുടെയും ഹൃദയത്തിൽ ചേക്കേറി.

Read Also: ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ

കലാപരമായ കഴിവുകൾ എത്ര പ്രായം ചെന്നാലും ഉള്ളിൽ അതേപടി ഉണ്ടാകും. പ്രായാധിക്യത്തിന്റെ ഭാഗമായി ഓർമ്മക്കുറവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടായാലും ഉള്ളിലെ സർഗാത്മതയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അത്തരത്തിലുള്ള ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. മുടിയും താടിയുമൊക്കെ നരച്ച് മെലിഞ്ഞ ശരീരവുമായി ഒരു വയോധികൻ അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

Story highlights-  elderly couple who went viral