പഴയതെങ്കിലും ആ സന്തോഷത്തിന് പത്തരമാറ്റുണ്ട്..-സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയ സന്തോഷത്തിൽ ഒരു അച്ഛനും മകനും

May 22, 2022

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നത് ഒരു പ്രത്യേക സുഖമാണ്. ജീവിതത്തിലെ ഏതുപ്രതികൂല സാഹചര്യത്തിലും അങ്ങനെയുള്ളവർക്ക് ഒരു മാർഗം സ്വയം കണ്ടെത്താനും ആശ്വാസം കണ്ടെത്താനും സാധിക്കും. അത്തരത്തിൽ ഒരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐഎഎസ് ഓഫീസർ അവനീഷ് ശരൺ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ സന്തോഷം പങ്കിടുന്ന ഒരു അച്ഛനും മകനുമാണുള്ളത്. പിതാവ് ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടുന്ന കുഞ്ഞിനെ വിഡിയോയിൽ കാണാം. അവരുടെ പ്രതികരണങ്ങൾ വിലമതിക്കാനാവാത്തതാണ്.

Read Also:ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്‌ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ

വൈറലായ വിഡിയോയിൽ, ഒരാൾ തന്റെ പുതിയതായി വാങ്ങിയ സെക്കൻഡ് ഹാൻഡ് സൈക്കിളിനു മുകളിൽ മാല ഇട്ട് പൂജിക്കുന്നതും കാണാം. അപ്പോഴെല്ലാം, മകൻ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ്. കൊച്ചുകുട്ടിയും പിതാവിനൊപ്പം സൈക്കിളിനെ പൂജിക്കുന്നുണ്ട്. ആ നിമിഷം വളരെ ഹൃദ്യമാണ്.’ഇതൊരു സെക്കൻഡ് ഹാൻഡ് സൈക്കിൾ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവർ ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് വാങ്ങിയെന്ന് അവരുടെ ഭാവം പറയുന്നു’- പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Read Also: “മിന്നാമിന്നി രാരാരോ..”; അതിമനോഹരമായി പാടിയ ശ്രീനന്ദക്കുട്ടിക്ക് എം ജയചന്ദ്രന്റെ സർപ്രൈസ് സമ്മാനം, പാട്ട് വേദിയിലെ അവിസ്‌മരണീയമായ നിമിഷം

അച്ഛന്റെയും മകന്റെയും സന്തോഷത്തിൽ എല്ലാവരും പങ്കുചേർന്നു. ‘കുട്ടിയുടെ സന്തോഷം വളരെ ആനന്ദദായകമാണ്. എന്റെ ദിവസം ധന്യമാക്കി’ ഒരാൾ കമന്റ്റ് ചെയ്യുന്നു. ‘ഇത് സ്വർഗ്ഗീയമാണ്. ജീവിതത്തിൽ കൂടുതൽ പുഞ്ചിരിയും സന്തോഷവും നൽകി ദൈവം അവരെ അനുഗ്രഹിക്കട്ടെ.’- മറ്റൊരാൾ കുറിക്കുന്നു.

Story highlights- Father and son’s priceless reactions after buying second-hand bicycle