“മിന്നാമിന്നി രാരാരോ..”; അതിമനോഹരമായി പാടിയ ശ്രീനന്ദക്കുട്ടിക്ക് എം ജയചന്ദ്രന്റെ സർപ്രൈസ് സമ്മാനം, പാട്ട് വേദിയിലെ അവിസ്‌മരണീയമായ നിമിഷം

May 21, 2022

മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ. ഇപ്പോൾ മറ്റൊരു മനോഹര ഗാനത്തിലൂടെ പാട്ട് വേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ഈ കുഞ്ഞു ഗായിക.

കമൽ സംവിധാന ചെയ്‌ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി’ എന്ന ചിത്രത്തിലെ “കണ്ണാംതുമ്പി പോരാമോ..” എന്ന് തുടങ്ങുന്ന അതിമനോഹരമായ പാട്ടാണ് ശ്രീനന്ദക്കുട്ടി വേദിയിൽ ആലപിച്ചത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര ആലപിച്ച ഈ ഗാനം അതിമനോഹരമായി വേദിയിൽ ആലപിച്ചാണ് ശ്രീനന്ദക്കുട്ടി ജഡ്‌ജസിന്റെ പ്രശംസ ഏറ്റുവാങ്ങിയത്.

അതിന് ശേഷമാണ് അതിലും മനോഹരമായ അവിസ്‌മരണീയമായ ഒരു നിമിഷത്തിന് പാട്ട് വേദി സാക്ഷ്യം വഹിച്ചത്. ശ്രീനന്ദക്കുട്ടിയുടെ ആലാപനം ഒരുപാട് ഇഷ്ടപെട്ട എം ജയചന്ദ്രൻ സമ്മാനമായി ഒരു ഗാനം കൊച്ചു ഗായികയ്ക്ക് വേണ്ടി പാടുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ‘കൂടെ’ എന്ന ചിത്രത്തിലെ “മിന്നാമിന്നി രാരാരോ..” എന്ന് തുടങ്ങുന്ന ഗാനമാണ് എം ജയചന്ദ്രൻ വേദിയിൽ ആലപിച്ചത്.

അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

Read More: “തള്ളാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്”; വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്‌നക്കുട്ടിയുടെ ചോദ്യവും എം ജി ശ്രീകുമാറിന്റെ മറുപടിയും

വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: M jayachnadran surprise gift for sreenanda