“തള്ളാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്”; വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്‌നക്കുട്ടിയുടെ ചോദ്യവും എം ജി ശ്രീകുമാറിന്റെ മറുപടിയും

May 20, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.

ഇപ്പോൾ പാട്ട് വേദിയിൽ മേഘ്നയും ഗായകൻ എം ജി ശ്രീകുമാറും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത്‌ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ജയറാമും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനമാണ് “തങ്കത്തോണി..തേൻ മലയോരം കണ്ടേ” എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം ആലപിക്കാനാണ് മേഘ്‌നക്കുട്ടി വേദിയിലെത്തിയത്.

എന്നാൽ ഗാനത്തിനെ പറ്റിയുള്ള തന്റെ ഒരു സംശയം മേഘ്ന വേദിയിൽ പങ്കുവെച്ചു. ഈ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഒഎൻവി കുറുപ്പാണെന്ന് ഒരിടത്ത് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മറ്റൊരിടത്ത് കൈതപ്രമാണ് ഗാനം രചിച്ചിരിക്കുന്നതെന്നും പറയുന്നതായി മേഘ്ന വിധികർത്താക്കളോടെ പറഞ്ഞു. അതെന്തു കൊണ്ടാണ് അങ്ങനെ എന്ന മേഘ്‌നക്കുട്ടിയുടെ സംശയത്തിന് എം ജി ശ്രീകുമാർ നൽകിയ മറുപടിയാണ് പാട്ട് വേദിയെയും കൊച്ചു ഗായികയെയും പൊട്ടിച്ചിരിപ്പിച്ചത്.

Read More: ഒരുകോടി വേദിയിലെ റോബോട്ടിക് മെഷീന് നൃത്തമുദ്രയിലൊരു അനുകരണവുമായി ലക്ഷ്മി ഗോപാലസ്വാമി- വിഡിയോ

മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Meghna and m g sreekumar funny moment at flowers top singer