ഒരുകോടി വേദിയിലെ റോബോട്ടിക് മെഷീന് നൃത്തമുദ്രയിലൊരു അനുകരണവുമായി ലക്ഷ്മി ഗോപാലസ്വാമി- വിഡിയോ

May 20, 2022

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്. വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി അറിവിന്റെ വേദിയായ ഫ്‌ളവേഴ്‌സ് ഒരുകോടിയിലും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, നൂതന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്ന ഒരുകോടി വേദിയിലെ റോബോട്ടിക് മെഷീന് ഹസ്ത മുദ്രകൾ കൊണ്ട് ഒരു അനുകരണം ഒരുക്കിയിരിക്കുകയാണ് നടി.

പ്രത്യേക രീതിയിലാണ് ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീൻ മത്സരാർത്ഥികളുടെ മുന്നിലേക്ക് എത്തുന്നത്. ആ സ്‌ക്രീനിന്റെ ചലനമാണ് ലക്ഷ്മി ഗോപാലസ്വാമി വളരെ രസകരവും മനോഹരവുമായ അവതരിപ്പിച്ചത്.

മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. അഭിനയത്തേക്കാൾ നൃത്തത്തിന് പ്രാധാന്യം നൽകിയ താരം, ഇപ്പോഴിതാ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇരുപതു വർഷങ്ങൾക്ക് ശേഷം മകനൊപ്പം വേഷമിട്ട സന്തോഷത്തിലാണ്.

Story highlights- lakshmi gopalaswami imitates robotic machine