വിമാനത്തിൽവെച്ച് കുഞ്ഞിന് ജന്മം നൽകി; ആകാശം ചേർത്ത് പേരിട്ട് ‘അമ്മ- വൈറലായി ഒരു കുറിപ്പും

May 21, 2022

വിമാനയാത്രയ്ക്കിടെ പെട്ടന്ന് യുവതിയ്ക്ക് പ്രസവവേദന ഉണ്ടായതും വിമാനത്തിൽവെച്ച് എയർ ഹോസ്റ്റസുമാരുടെയും മറ്റും സഹായത്തോടെ കുഞ്ഞിന് ജന്മം നൽകിയതുമായ വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കവരുകയാണ് ഫ്രോണ്ടിയർ എയർലൈൻസ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വിമാനയാത്രയ്ക്കിടെയിലെ യുവതിയുടെ പ്രസവത്തെക്കുറിച്ചും അവർ കുഞ്ഞിന് നൽകിയ പേരിനെക്കുറിച്ചുമൊക്കെയുള്ള വാർത്തകൾ.

വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് അറ്റന്റന്റ് ഡയാന ഗിരാൾഡോയുടെയും മറ്റ് നല്ലവരായ യാത്രക്കാരുടെയും സഹായത്തോടെ യുവതി വിമാനത്തിൽ വെച്ചുതന്നെ കുഞ്ഞിന് ജന്മം നൽകി.

വിമാനം താഴെ ലാൻഡ് ചെയ്തപ്പോഴേക്കും എല്ലാം മനോഹരമായി അവസാനിച്ചിരുന്നു. അതേസമയം വിമാനത്തിൽ വെച്ച് ജനിച്ചതിനാൽ സ്കൈ എന്ന വാക്ക് ചേർത്തുകൊണ്ടാണ് ആ അമ്മ കുഞ്ഞിന് പേര് നൽകിയത്. അതേസമയം അമ്മയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എയർലൈൻസ് അധികൃതർ ഈ പുതുപ്പിറവിയുടെ വിശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read also: മോഹൻലാലിന് പിറന്നാൾ സമ്മാനമൊരുക്കി പൃഥ്വിരാജ്, ശ്രദ്ധനേടി വിഡിയോ

യുവതിയ്ക്കും കുഞ്ഞിനും സഹായമായി എത്തിയ എയർ ലൈൻസ് അധികൃതർക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് എത്തുന്നത്. ഏറ്റവും നന്മ നിറഞ്ഞ പ്രവർത്തനമാണ് ഇവർ ചെയ്തത് എന്നാണ് പലരും ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. ഒപ്പം ഇത് വളരെ മാതൃകാപരമായ കാര്യമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തണമെന്നും എയർലൈൻസ് അധികൃതരോട് ആളുകൾ അഭ്യർത്ഥിക്കുന്നുണ്ട്.

Story highlights: Flight attendant helped deliver ‘unexpected’ baby on the plane